വള്ളിക്കോട് : ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി വള്ളിക്കോട് സോണലിന് വേണ്ടി ജീവൻ രക്ഷാ ഉപകരണം ഓക്സിജൻ കോൺസൺട്രേറ്റർ കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്നേഹാലയത്തിൽ വെച്ചു മുറിഞ്ഞകൽ ചരിവു കാലായിൽ സി.ഡി സണ്ണിയിൽ നിന്ന് കോന്നി എം എൽ എ ജനീഷ് കുമാർ ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാൽ, അഡ്മിനിസ്ട്രേറ്റർ സോമനാഥൻ, വള്ളിക്കോട് സോണൽ പ്രസിഡന്റ് വിത്സൺ ജോസഫ് ചാങ്ങേത്ത്, സെക്രട്ടറി കെ ആർ വിനോദ് കുമാർ, വൈസ് പ്രസിഡന്റ് റവ.ഫാ. ജിജി തോമസ്, ട്രഷറാർ രവീന്ദ്ര കുമാർ, സ്നേഹാലയം ജീവനക്കാർ എന്നിവർ സന്നിഹിതരായി.
ജീവൻ രക്ഷാ ഉപകരണം ഏറ്റുവാങ്ങി
RECENT NEWS
Advertisment