മികച്ച ഹീറ്റ്സ്, പള്ളിയോടം

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട :  ആറന്മുള ശൈലിയിലുള്ള തുഴച്ചിൽ മികവുമായി എ ബാച്ചിൽ മികച്ച ഹീറ്റ്സായി തിരഞ്ഞെടുക്കപ്പെട്ടത് മഴുക്കീർ, മേലുകര, മുണ്ടൻകാവ്, നെല്ലിക്കൽ എന്നീ പള്ളിയോടങ്ങൾ തുഴഞ്ഞ ബാച്ചാണ്.  വേഷവിധാനം വഞ്ചിപ്പാട്ട് തുഴച്ചിൽ ശൈലി എന്നിവ മാനദണ്ഡമാക്കിയാണ്  വിജയികളെ തിരഞ്ഞെടുത്തത്.  ബി ബാച്ചിൽ ഇടക്കുളം, തൈമറവുംകര മംഗലം, പൂവത്തൂർകിഴക്ക് എന്നീ പള്ളിയോടങ്ങൾ ട്രോഫി നേടി. എ ബാച്ചിൽ ജല ഘോഷയാത്രയിലെ മികച്ച പള്ളിയോടമായി ഇടയാറന്മുളയും  ബി ബാച്ചിൽ വന്മഴിയും തിരഞ്ഞെടുക്കപ്പെട്ടു.
ആറന്മുള ശൈലിയിലുള്ള തുഴച്ചിൽ വെള്ളമുണ്ടും തലയിൽക്കെട്ടും പള്ളിയോടത്തിന്റെ ചമയം എന്നിവ മാനദണ്ഡമാക്കിയാണ് മികച്ച പള്ളിയോടത്തെയും പള്ളിയോടങ്ങളുടെ ഹീറ്റ്സിനെയും തിരഞ്ഞെടുത്തത്. എ ബാച്ചിൽ മഴുക്കീർ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ട്രോഫിയും, മേലുകര മാതൃഭൂമി ട്രോഫിയും  മുണ്ടൻകാവ് ചങ്ങംകരി തങ്കപ്പനാചാരി ട്രോഫിയും നെല്ലിക്കൽ ചെമ്പകശ്ശേരി കുടുംബ ട്രോഫിയും നേടി.  ബി ബാച്ചിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ ട്രോഫി ഇടക്കുളവും കീഴ്ചേരിമേൽ രാജീവ്-വിശാൽ ട്രോഫി തൈമറവുംകരയും തോഷിബ ആനന്ദ് ട്രോഫി മംഗലവും വേലായുധൻ പിള്ള ട്രോഫി പൂവത്തൂർ കിഴക്കും നേടി.
new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭൂമി വിൽക്കാൻ സമ്മതിച്ചില്ല ; ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്

0
റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിച്ചില്ല. ഭാര്യയെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. ഉത്തർ...

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...