കോഴിക്കോട് : ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ജീവികളുടെ ശബ്ദം തിരിച്ചറിഞ്ഞതിന് മൂന്നരവയസ്സുകാരന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്. കോഴിക്കോട് കാരപ്പറമ്പ് ഐശ്വര്യ റോഡ് സ്പ്രിങ് അപാർട്ട്മെന്റ്സിലെ രുദ്ര് ശിവാൻഷിനാണ് അംഗീകാരം.
സുബിൻ സുഹാസിന്റെയും ബി.എസ് നിത്യയുടെയും മകനാണ്. സിംഹം, കഴുതപ്പുലി, ദിനോസർ, പെൻഗ്വിൻ, തവള, താറാവ് തുടങ്ങി 38 ജീവികളുടെ ശബ്ദമാണ് മൂന്നരവയസ്സ് പിന്നിട്ട രുദ്ര് തിരിച്ചറിഞ്ഞത്. ഒരു മിനുട്ട് 51 സെക്കൻഡാണ് ഇതിനായി വേണ്ടിവന്നത്. ദുബായിലാണ് രുദ്രിന്റെ കുടുംബം.