വില്ലേജ് ഓഫീസില്‍ അനധികൃതമായി നിയമിച്ച വില്ലേജ് അസിസ്റ്റന്റിനും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : വില്ലേജ് അസിസ്റ്റന്‍റിന്‍റെ അളിയനെ വില്ലേജ് ഓഫീസില്‍ അനധികൃതമായി നിയമിച്ച വില്ലേജ് അസിസ്റ്റന്റിനും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്കനടപടിക്ക് ശുപാര്‍ശ. ഹാജര്‍ പട്ടികയില്‍ പേരില്ലാത്ത ഒരാളെ ജോലിക്കുവെച്ച കളനാട് വില്ലേജ് ഓഫീസര്‍ പി.ജി. അംബിക, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ബി. സുജേഷ്, വില്ലേജ് അസിസ്റ്റന്റ് ടി. സുരേഷ്ബാബു എന്നിവര്‍ക്കെതിരേയാണ് നടപടിക്ക് ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കി.

വില്ലേജ് അസിസ്റ്റന്റിന്‍റെ  ഭാര്യാസഹോദരന്‍ ചാമുണ്ഡിക്കടവിലെ കെ. സുജിത്കുമാറാണ് ഓഫീസില്‍ ഭൂമി തരംമാറ്റല്‍ ക്രമീകരണം, അനന്തരാവകാശ പത്രികയുടെ റിപ്പോര്‍ട്ട് തുടങ്ങിയ സുപ്രധാനരേഖകള്‍ തയ്യാറാക്കുന്നതിനിടയില്‍ പിടിയിലായത്. 2022 ഒക്ടോബര്‍ 15-ന് ഉത്തരമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടറുടെ പരിശോധനക്കിടെയായിരുന്നു കളനാട് വില്ലേജ് ഓഫീസില്‍ ഉത്തരവാദപ്പെട്ട ജോലി സ്വന്തംനിലയില്‍ ചെയ്യുന്ന ‘ഉദ്യോഗസ്ഥനെ’ പിടിച്ചത്. വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടാത്ത അപേക്ഷ സുജിത്കുമാർ നേരിട്ട് കൈപ്പറ്റി തുടർനടപടി സ്വീകരിക്കുന്നതായും പൊതുജനങ്ങളിൽനിന്നു പ്രതി ഫലം കൈപറ്റുന്ന ഏജന്റാണ് അദ്ദേഹമെന്നും റിപ്പോർട്ടിലുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നുമുതൽ പെറ്റി പിരിക്കില്ല ; ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ...

0
തിരുവനന്തപുരം : പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം...

എഫ്‌സിആർഎ ഭേദഗതിയിൽ മിഷനറിമാരുടെയും സന്നദ്ധ സംഘടനകളുടെയും ആശങ്കകൾ ചർച്ച ചെയ്യണം ; ലോക്സഭയിൽ അടിയന്തര...

0
തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ...

കുറ്റ്യാടിയിൽ ആറംഗസംഘം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു ; മുഖ്യപ്രതി പോലീസ് പിടിയിൽ

0
കുറ്റ്യാടി : കോഴിക്കോട് കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ...

തുറവൂർ-അമ്പലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കാൻ ടെൻഡർ ക്ഷണിച്ചു ; ആലപ്പുഴയ്ക്ക് പ്രതീക്ഷയും ആശങ്കയും

0
ആലപ്പുഴ : തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ...