യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

അബുദാബി: യു എ ഇയിൽ 2024 ൽ പെയ്ത റെക്കോർഡ് മഴയ്ക്ക് കാരണമായത് സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ. ഇത് അന്തരീക്ഷ ഈർപ്പം കൂടാനും മുൻപില്ലാത്ത വിധമുള്ള മഴ ലഭിക്കാനും കാരണമായെന്നാണ് കണ്ടെത്തൽ. ചില എമിറേറ്റുകളിൽ ഒരു വർഷം പെയ്യേണ്ട മഴയാണ് 2024 ഏപ്രിൽ മാസത്തിൽ ഒരു ദിവസം പെയ്തിറങ്ങിയത്. യു എ ഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഴയായിരുന്നു 2024 ലേത്. അൽ ഐനിൽ 254 മില്ലി മീറ്റർ വരെയും ദുബായിൽ 142 മിമി വരെയും മഴ പെയ്തു. സാധാരണ ഗതിയിൽ ഒരു വർഷം ശരാശരി 140 നും 200 നും ഇടയിൽ മില്ലി മീറ്റർ മഴയാണ് യു എ ഇയിൽ ലഭിക്കാറുള്ളത്.

എന്നാൽ 2024 ഏപ്രിലിലെ ഒറ്റ ദിവസം തന്നെ ഒരു വർഷത്തേക്കുള്ള മഴ പെയ്തിറങ്ങിയപ്പോൾ വലിയ നാശമാണ് രാജ്യത്തുണ്ടായത്. ഇതിനുള്ള കാരണമാണ് ഗവേഷകർ 2 വർഷമാകുമ്പോൾ കണ്ടെത്തിയിരിക്കുന്നത്. അബുദാബി എൻ വൈ യുവിലെ മുബാദല അക്സസ് സെന്ററിലെ ഗവേഷകരുടേതാണ് കണ്ടെത്തൽ. സമുദ്രോപരിതലത്തിലെ ചൂട് കൂടിയതാണ് പ്രധാന കാരണം. ചൂട് കൂടിയതോടെ അന്തരീക്ഷത്തിലെ ഈർപ്പം കൂടി. ഇത് കനത്ത മഴയ്ക്ക് കാരണമായി. മറ്റ് 5 ഗവേഷകരുടെ കൂടി സംയുക്ത ഗവേഷണങ്ങളുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0
കണ്ണൂർ: കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച...

ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം ; 96.2% ആൽക്കഹോളുമായി ഞെട്ടിച്ച് മലയാളി ബ്രാന്‍ഡ്...

0
കൊച്ചി: ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം എന്ന വിശേഷണം ഇനി...

വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

0
കണ്ണൂർ: വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ...

ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികം ജൂലൈ 19-ന് വിവിധ പരിപാടികളോടെ നടക്കും

0
അടൂര്‍:  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്സി...