ചെന്നൈ: തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി തമിഴ്‌നാടും പശ്ചിമ ബംഗാളും ജനവിധി കുറിച്ചു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിവരെയുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം പശ്ചിമ ബംഗാളിൽ 89.93 ശതമാനം വോട്ടും തമിഴ്‌നാട്ടിൽ 82.24 ശതമാനം വോട്ടുമാണ് പോൾ ചെയ്തത്. തമിഴ്‌നാട്ടിലെ ആകെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായപ്പോൾ, ബംഗാളിലെ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് ജനവിധി നടന്നത്. ബംഗാളിലെ അവശേഷിക്കുന്ന 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 29-ന് നടക്കും. തമിഴ്‌നാട്ടിലെ 5.73 കോടി വോട്ടർമാരിൽ ഭൂരിഭാഗവും വോട്ട് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് മുൻകാല റെക്കോഡുകൾ തിരുത്തിക്കുറിക്കപ്പെട്ടു.പശ്ചിമ ബംഗാളിലെ പോളിങ് ശതമാനം തമിഴ്‌നാടിനേക്കാൾ വളരെ മുന്നിലാണ്. മിക്ക ജില്ലകളിലും അഞ്ചു മണിക്ക് മുൻപ് തന്നെ 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ദക്ഷിണ ദിനാജ്‌പൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ (93.12%) പോളിങ് ബൂത്തിലെത്തിയത്. ഇതിന് പുറമെ കൂച്ച്ബിഹാർ, ബിർഭം, മുർഷിദാബാദ്, ജൽപായ്ഗുരി എന്നിവിടങ്ങളിലും മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. വോട്ടർമാരെ ബോധവൽക്കരിക്കാൻ നടത്തിയ പ്രവർത്തനങ്ങളാണ് ഈ വലിയ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4-ന് നടക്കും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























