നിയമന കോഴ കേസ് ; രണ്ടാം പ്രതി യുവമോർച്ച നേതാവ് ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമന കോഴ കേസ് മുഖ്യ കണ്ണി അഖിൽ സജീവ് ഒന്നാം പ്രതിയായ സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിലെ രണ്ടാം പ്രതി യുവമോർച്ച നേതാവ് ഒളിവിൽ പോയി. അഖിൽ സജീവിന്റെ കൂട്ടാളിയായ റാന്നി സ്വദേശിയായ രാജേഷാണ് ഒളിവിൽ പോയത്. ഇയാൾ മറ്റൊരു തട്ടിപ്പ് കേസിലും പ്രതിയാണ്. ഓമല്ലൂർ സ്വദേശിയിൽ നിന്നും 4,39,340 (4.39 ലക്ഷം) രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. അതിനിടെ സ്പൈസസ് ബോർഡ് നിയമന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്തായി. യുവമോർച്ച നേതാവ് രാജേഷ് 91800 രൂപ വാങ്ങി. അഖിൽ സജീവ് 2.4 ലക്ഷം രൂപ കൈപ്പറ്റിയെന്നും വിവരമുണ്ട്.

അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കുന്നത്. നിയമനക്കോഴയുടെ മുഖ്യ ആസൂത്രകർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണ്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും അഖിൽ പറഞ്ഞു.

എന്നാൽ അഖിലിന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഒളിവിൽ പോയ പരാതിക്കാരൻ ഹരിദാസനുമായി അടുത്ത ബന്ധമുള്ള ബാസിത്തിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രണ്ട് ദിവസം മുൻപ് ബാസിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ബാസിത്തും സുഹൃത്തുക്കളും ചേർന്നാണ് കോഴ നിയമനം ആസൂത്രണം ചെയ്തതെന്നാണ് മുഖ്യപ്രതിയായ അഖിൽ സജീവിന്റെ മൊഴി. പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്ത അഖിലിനെ കസ്റ്റഡിയിൽ വാങ്ങാൻ കന്റോമെന്റ് പോലിസ് വൈകാതെ കോടതിയെ സമീപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....