മലപ്പുറം : ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കോഴക്കേസിലെ മുഖ്യ ആസൂത്രകൻ ബാസിതുമായി അന്വേഷണ സംഘം മലപ്പുറത്ത് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. പ്രതികള്‍ ഗൂഢാലോചന നടത്തിയെന് കരുതുന്ന മഞ്ചേരി പാണ്ടിക്കാട് കേന്ദ്രീകരിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ മലപ്പുറം ടൗണിലെയും മഞ്ചേരിയിലെയും സ്വകാര്യ ബാർ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. നിർണായകയമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചെന്നാണ് സൂചന. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് ഇൻസ്പെക്ടർ ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. മരുമകള്‍ക്ക് ആരോഗ്യവകുപ്പിൽ നിയമനം ലഭിക്കാനായി ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് കോഴ നൽകിയെന്ന മലപ്പുറം സ്വദേശി ശിവദാസന്‍റെ പരാതിയെ തുടർന്നുള്ള അന്വേഷണമാണ് സുഹൃത്തായ ബാസിതിലെത്തിയത്. ബാസിതാണ് പണം കൈക്കലാക്കിയതെന്ന് കണ്ടെത്തിയതോടെയാണ് ഒക്ടോബർ പത്തിന് ബാസിതിനെ അറസ്റ്റ് ചെയ്ത്ത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബാസിതിനെ വ്യാഴാഴ്ചയാണ് പോലീസ് കസറ്റഡിയിൽ വാങ്ങിയത്. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























