കുന്ദമംഗലത്ത് മഴവെള്ളത്തിന് ചുവപ്പ് നിറം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : രാത്രി പെയ്ത മഴയില്‍ വെള്ളത്തിന് ചുവപ്പ് നിറം. കുന്ദമംഗലം പെരിങ്ങളം റോഡില്‍ പൂമുള്ളകുഴിയില്‍ മാലാത്ത് മീത്തല്‍ ഷമീറിന്റെ വീട്ടില്‍ ബക്കറ്റില്‍ ശേഖരിച്ച വെള്ളത്തിനാണ് ചുവപ്പ് നിറം കണ്ടത്. ബുധനാഴ്ച രാത്രി പതിനൊന്ന് മണിക്ക് പെയ്ത മഴയില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ വെള്ളം ശേഖരിച്ചപ്പോഴാണ് ബക്കറ്റില്‍ ചുവപ്പ് നിറം കണ്ടെത്തിയത്. ടെറസിന് മുകളില്‍ നിന്ന് കളര്‍ ഇളകി വല്ലതും വന്നതാണെന്ന് കരുതി മുറ്റത്ത് നിന്ന് മഴവെള്ളം നേരിട്ട് ശേഖരിച്ച് പരിശോധന നടത്തിയപ്പോഴും ചുവപ്പ് നിറമുള്ള വെള്ളം തന്നെയാണ് ലഭിച്ചത്. എന്നാല്‍ സമീപത്തെ വീട്ടില്‍ നിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചപ്പോള്‍ ചുവപ്പ് നിറം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ശേഖരിച്ച ചുവപ്പ് വെള്ളം സി.ഡബ്ലിയു.ആര്‍.ഡി .എമ്മില്‍ പരിശോധനക്കായി നല്‍കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് റെഡ് മഴ എന്നൊരു പ്രതിഭാസം ഉണ്ടായിരുന്നതായി സി.ഡബ്ലിയു.ആര്‍.ഡിഎമ്മിലെ ശാസ്ത്രജ്ഞന്‍ മാധവന്‍ കോമത്ത് പറഞ്ഞു. ഇത് ഇത്തരത്തിലുള്ളതാണോയെന്ന് പരിശോധനക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച കഴിഞ്ഞാല്‍ പരിശോധന റിപ്പോര്‍ട്ട് ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...