ചെങ്ങന്നൂര്‍ : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഓക്സിജൻ കോൺസൻ്റേറ്ററുകൾ കൈമാറി. ചെങ്ങന്നൂർ റെഡ്ക്രോസ് ചെയർമാൻ എൻ ആർ ഭാസിയിൽ നിന്നും സൊസൈറ്റി ചെയർമാൻ മന്ത്രി സജി ചെറിയാൻ കോൺസൻ്റേറ്ററുകൾ ഏറ്റുവാങ്ങി. സെക്രട്ടറി സാജൻ ചാക്കോ, കെ.കെ രാജേന്ദ്രൻ, കരുണ സെക്രട്ടറി എൻ.ആർ സോമൻ പിള്ള, ശ്രീരാജ് ശ്രീവിലാസം , കെ.കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
റെഡ്ക്രോസ് സൊസൈറ്റി ഓക്സിജൻ കോൺസൻ്റേറ്ററുകൾ കരുണക്ക് കൈമാറി.
RECENT NEWS
Advertisment