13 അവശ്യവസ്തുക്കൾക്ക് ആറ് വർഷമായി വില വർധിച്ചിട്ടില്ല ; ഇന്നലെ കൂട്ടിയവയ്ക്ക് കുറച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 13 അവശ്യവസ്തുക്കൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ലെന്നു മന്ത്രി ജി.ആർ.അനിൽ. ഈ ഉൽപന്നങ്ങൾക്ക് 50% വില കുറച്ചാണ് വിൽപന. കഴിഞ്ഞ 6 വർഷമായി ഇവയ്ക്ക് വില കൂട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഇന്നലെ വിലകൂട്ടിയ ഇനങ്ങൾക്ക് വില കുറച്ചതായും മന്ത്രി പറഞ്ഞു. മുളകിന് 8 രൂപയും കടുകിന് നാലും ചെറുപയർ പരിപ്പിന് പത്തും മല്ലിക്ക് നാലു രൂപയും കുറച്ചു.

സാധാരണ ജനങ്ങളെ വിലക്കയറ്റം ബാധിക്കാതിരിക്കാൻ സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. പച്ചക്കറിയ്ക്കു പിന്നാലെ പലവ്യഞ്ജനങ്ങൾക്കും വില കൂട്ടിയതാണ് ജനങ്ങൾക്ക് ഇരുട്ടടിയായത്. സാധാരണ മട്ട അരിക്കു കിലോഗ്രാമിനു 2 രൂപ കൂടി 38 രൂപയിലെത്തിയപ്പോൾ കുറച്ച് നീളം കൂടിയ ഇനത്തിനു (വടിയരി) 8 രൂപവരെ വർധിച്ചു 46 മുതൽ 48 രൂപ വരെയായി. ഉപ്പിനു കിലോ ഗ്രാമിനു 10 രൂപ ഉണ്ടായിരുന്നത് 2 മുതൽ 3 വരെ വർധിച്ചു. വറ്റൽ മുളകിനു കഴിഞ്ഞ ആഴ്ച 140 രൂപയായിരുന്നത് 160 രൂപയാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...