Monday, October 7, 2024 8:59 pm

കേരളത്തിൽ റോഡപകടം മൂലം മരണപ്പെട്ടവരുടെ എണ്ണത്തിൽ കുറവ് ; കാരണം എ ഐ ക്യാമറകള്‍ എന്ന് മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടം മൂലം മരണപ്പെട്ടവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി മോട്ടോർ വാഹന വകുപ്പ്. 2023ൽ മരണപ്പെട്ടവരുടെ എണ്ണം 4010 ആയി കുറഞ്ഞുവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2022ൽ 4317 ആയിരുന്നു മരണസംഖ്യ. 2022മായി താരതമ്യം ചെയ്യുമ്പോൾ 307 പേരുടെ കുറവാണ് (7.2 ശതമാനം) 2023ൽ ഉണ്ടായതെന്നും ഇത് ചെറിയ കുറവല്ലെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചു വർഷങ്ങളുടെ കണക്കെടുത്താൽ ഇത് വലിയ ഒരു കുറവാണെന്നുതന്നെ പറയേണ്ടിവരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. 2018ൽ 4303, 2019ൽ 4440, 2020ൽ 2979, 2021ൽ 3429 ( 2020, 21 വർഷങ്ങൾ കൊവിഡ് കാലഘട്ടമായിരുന്നു) 2022ൽ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്. 2020ൻ്റെ തുടക്കത്തിൽ ഒരു കോടി നാൽപത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവിൽ ഒന്നേമുക്കാൽ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കുറവ് എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ച എഐ കാമറ നല്ലൊരു പരിധിവരെ അപകടമരണങ്ങൾ കുറയാനുള്ള കാരണമായിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ നടത്തുന്ന എൻഫോഴ്സ്മെൻ്റ്, റോഡ് സുരക്ഷാ പ്രവർത്തനങ്ങളും അപകടങ്ങൾ കുറയാൻ സഹായകമായി. ഭൂരിഭാഗം ആളുകളും ഹെൽമെറ്റ്, സീറ്റ് ബെൽട്ട് തുടങ്ങിയ ജീവൻ രക്ഷാ സംവിധാനങ്ങൾ ശീലമാക്കാൻ തുടങ്ങി എന്നത് നല്ല ഒരു പ്രതീക്ഷയാണ് നൽകുന്നത്. ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ അപകടങ്ങളും മരണവും ഇനിയും കുറക്കാൻ കഴിയുമെന്ന് തന്നെയാണ് ഇതിൽനിന്നു മനസിലാകുന്നത്. അതിനായി മുഴുവൻ ജനങ്ങളുടെയും പരിപൂർണ സഹകരണം ഉണ്ടാകണമെന്നും മോട്ടോർ വാഹന വകുപ്പ് അഭ്യർഥിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

മെമു സർവീസ് വൈകുന്നേരവും വേണം ; ആന്റോ ആൻറണി എംപി

0
കോട്ടയം : യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം പാതയിൽ കൊല്ലം -എറണാകുളം...

5 ​ദിവസം പ്രായം ; അമ്മത്തൊട്ടിലിലെ 608-ാമത്തെ കുഞ്ഞതിഥിക്ക് ഒലീവയെന്ന് പേരിട്ടു

0
തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലിൽ 608 മത്തെ കുഞ്ഞെത്തി. 5 ദിവസം പ്രായമുള്ള...

വൺവെ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിലും പിക്കപ്പ് വാനിലും ഇടിച്ചു ; സ്കൂട്ടർ...

0
കോഴിക്കോട്: കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലാണ്...

റാന്നിയിൽ വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുഴയിൽ ചാടി പ്ലസ് ടു വിദ്യാർത്ഥിയുടെ...

0
റാന്നി: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പുഴയിൽ ചാടി പ്ലസ്...