ഡോക്ടേഴ്സ് ലെയിനിൽ പാർക്കിംഗ് നിരോധിച്ച് റെഗുലേറ്ററി കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ ട്രാഫിക് പരിഷ്‌കാരങ്ങളുടെ ഭാഗമായി ജനറൽ ആശുപത്രിക്ക് സമീപമുള്ള ഡോക്ടേഴ്സ് ലെയിനിലെ പാർക്കിംഗ്, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിരോധിച്ചു. റെഗുലേറ്ററി കമ്മിറ്റിയുടെ അധ്യക്ഷനായ നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ്റെ അധ്യക്ഷതയിൽ ചേർന്ന റെഗുലേറ്ററി കമ്മിറ്റിയിലാണ് തീരുമാനം. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്ന ജനറൽ ആശുപത്രിലേക്കുള്ള ഡോക്ടേഴ്‌സ് ലെയിൻ മുൻപ് വൺവേ ആയി പ്രഖ്യാപിച്ചിരുന്നു. ഈ വഴിയിലെ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ പാർക്കിംഗ് അത്യാഹിത വിഭാഗത്തിലേക്ക് അടക്കം വരുന്ന വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. കാതോലിക്കേറ്റ് കോളേജ് ജംഗ്ഷനിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിന് റംപിൾ സ്ട്രിപ്‌സ് സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി കൊല്ലം വിഭാഗത്തിന് നിർദ്ദേശം നൽകാൻ തീരുമാനമായി.

കോളേജ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൻ്റെ സ്ഥലം പുനക്രമീകരിക്കുന്നതിനും ട്രാഫിക് പൊതുമരാമത്ത് വകുപ്പുകൾക്ക് റെഗുലേറ്ററി കമ്മിറ്റി ഉത്തരവ് നൽകി. സുഗമമായ ഗതാഗതത്തിന് അബ്ബാൻ ജംഗ്ഷനിലെ സർവീസ് റോഡുകൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കാനും അതുവരെ താൽക്കാലിക സംവിധാനം ഒരുക്കാനും കെ ആർ എഫ് ബിയോട് നിർദ്ദേശിച്ചു. ജനറൽ ആശുപത്രി ജംഗ്ഷനിൽ വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് ഹോം ഗാർഡിനെ നിയമിക്കാൻ ശുപാർശ നൽകിയിട്ടുണ്ട്. അപകടകരമായ നിലയിൽ ഇലക്ട്രിക് പോസ്റ്റുകളിൽ തറനിരപ്പിലേക്ക് ചുറ്റിക്കിടക്കുന്ന കേബിളുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ പൊതുമരാമത്ത് കെഎസ്ഇബി വകുപ്പുകൾക്കും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഉത്തരവ് നൽകിയിട്ടുണ്ട്. ജില്ലാ കളക്ട‌റുടേയും ജില്ലാ പോലീസ് മേധാവിയുടേയും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...