മുന്‍കൂര്‍ ജാമ്യം തേടി രഹ്‌ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു ; കവിയറ്റുമായി പരാതിക്കാരനായ അഡ്വ.എ.വി അരുണ്‍ പ്രകാശും പിന്നാലെ…..

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വന്തം നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച്‌ സാമൂഹിക മാധ്യമത്തിലിട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബി.എസ്.എന്‍.എല്‍. മുന്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹര്‍ജിയില്‍ തന്നെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനും അഭിഭാഷകനുമായ എ.വി അരുണ്‍ പ്രകാശ് സുപ്രീം കോടതിയില്‍ കവിയറ്റ് ഫയല്‍ ചെയ്തു. നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് വിഡീയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. കലയുടെ ആവിഷ്‌കാരവും ഇതിനൊപ്പം തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കലുമാണ് ദൃശ്യങ്ങളിലൂടെ ലക്ഷ്യമിട്ടതെന്നും കുട്ടികളെ അനുചിതമായ പ്രവൃത്തിക്ക് ഉപയോഗിച്ചെന്ന ആരോപണം ശരിയല്ലെന്നുമാണ് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദിച്ചിരുന്നത്.

പ്രാഥമിക വിലയിരുത്തലില്‍ തന്നെ പോക്സോ നിയമപ്രകാരമുള്ള തെറ്റാണ് രഹ്‌ന ചെയ്തതെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയത്. എന്നാല്‍ നിയമപരമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അഡ്വ. രഞ്ജിത് മാരാര്‍ വഴി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ തെറ്റല്ലെന്ന് ചെയ്യുന്നവര്‍ക്ക് തോന്നാമെങ്കിലും മറിച്ചു ചിന്തിക്കുന്നവരും സമൂഹത്തിലുണ്ടെന്നായിരുന്നു കോടതി വാക്കാല്‍ പറഞ്ഞത്. പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാനും മക്കളെ അതു പഠിപ്പിക്കാനും കഴിയും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം ദൃശ്യങ്ങള്‍ പോസ്റ്റുചെയ്യുന്നതോടെ സംഭവം മാറുമെന്നും കോടതി പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...