രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം പിന്‍വലിക്കണം : രജനികാന്തിന്റെ വീടിന് മുന്നില്‍ ആരാധകന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ  തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ആരാധകരില്‍ ഒരാള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനികാന്തിന്റെ വീടിന് മുന്നിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നൈ സ്വദേശി മുരുകേശന്‍ തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രജനികാന്തിന്റെ പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം മൂന്നാം ദിവസവും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. രജനികാന്തിന്റെ  വസതിക്ക് മുന്നില്‍ ഇപ്പോഴും ആരാധകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തമിഴ്നാട്ടില്‍ ഉടനീളം വീണ്ടും പ്രതിഷേധ റാലികളും നടന്നിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കാനുള്ള രജനീകാന്തിന്റെ  തീരുമാനത്തിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായാണ് ആരാധകര്‍ രംഗത്തെത്തിയത്. ചെന്നൈ നഗരത്തിലും തമിഴ്നാടിന്റെ  പല ഭാഗങ്ങളിലും രജനീകാന്ത് ആരാധകര്‍ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയിടത്ത് ആരാധകര്‍ രജനിയുടെ കോലം കത്തിക്കുന്ന സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തന്റെ പാര്‍ട്ടിയുടെ പേരും ചിഹ്നവും അടക്കം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും എന്നായിരുന്നു രജനി നേരത്തെ അറിയിച്ചത്. എന്നാല്‍ ഇതിനിടെ  രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ  തുടര്‍ന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...