കുട്ടനാട്ടിലെ നോട്ടിന് വോട്ട് ആരോപണത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്ന് റെജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കുട്ടനാട്ടിലെ നോട്ടിന് വോട്ട് ആരോപണത്തില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി റെജി ചെറിയാന്‍. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ചിത്രീകരിച്ചതാണ്. അര്‍ബുദ രോഗിക്ക് ചെറിയ സഹായം എന്ന നിലയില്‍ പണം നല്‍കിയതാണ് പ്രചരിക്കുന്നത്. ഇതിന്റെ വീഡിയോയില്‍ നിന്ന് ഒരുഭാഗം അടര്‍ത്തിയെടുത്താണ് വോട്ടിന് പണം എന്ന രീതിയില്‍ എതിര്‍ സ്ഥാനാര്‍ഥിയും സംഘവും പ്രചരിപ്പിച്ചതെന്ന് റെജി ചെറിയാന്‍ പറഞ്ഞു. വീഡിയോയുടെ പൂര്‍ണരൂപവും റെജി ചെറിയാന്‍ പുറത്തുവിട്ടു. നാല് മിനിറ്റ് 32 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് റെജി ചെറിയാന്‍ പുറത്തുവിട്ടത്.

ഇതില്‍ ഒരാള്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങളുണ്ട്. ഇത് ഒക്ടോബര്‍ രണ്ടാം തീയതി കാവാലത്ത് നടന്ന പരിപാടിയാണെന്നും അര്‍ബുദ രോഗിക്ക് സഹായം എന്ന നിലയിലാണ് പണം നല്‍കിയതെന്നും റെജി ചെറിയാന്‍ പറയുന്നു. ഇതാണ് എല്‍ഡിഎഫ് അടര്‍ത്തിയെടുത്ത് വോട്ടിന് നോട്ട് എന്ന നിലയില്‍ പ്രചരിപ്പിച്ചതെന്നും റെജി ചെറിയാന്‍ പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...

പന്തളം കുളനടയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

0
പന്തളം : ഓപ്പറേഷൻ തണ്ടർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട എക്സൈസ്...