വല്ലാർപാടത്ത് അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം വല്ലാർപാടത്ത് 72കാരനായ അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ. മദ്യലഹരിയിൽ അച്ഛനെ മർദിച്ച മകൻ പ്രവീണാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ മര്‍ദനത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോട്ടറി വിൽപനക്കാരനാണ് മർദനമേറ്റ പുരുഷനെന്ന ആൾ. 44 വയസുള്ള മകൻ പ്രവീണാണ് പുരുഷനെ മർദിച്ചത്. എംഎ ബിരുദധാരിയായ പ്രവീൺ പതിവായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ട്. അച്ഛനെ മർദിച്ചതുമായി ബന്ധപ്പെട്ട് ആറോളം കേസുകൾ മുളവുകാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുക്കുന്ന സമയത്തെല്ലാം അച്ഛനും സഹോദരിയും കേസെടുക്കണ്ടെന്ന് ആവശ്യപ്പെട്ട് പ്രവീണിനെ കൊണ്ടുപോകാറാണ് പതിവ്.

ഇത് പതിവായപ്പോൾ പോലീസ് ഇത് ആർഡിഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ആർഡിഒ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സ തേടാൻ ആവശ്യപ്പെടുകയും ചെയ്തു. ചികിത്സ പൂർത്തിയാക്കിയ പ്രവീൺ മദ്യപാനം നിർത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് സഹോദരിയും ഭർത്താവും വീട്ടിലേക്ക് താമസിക്കാനെത്തിയത്. ഇവർക്കുള്ള 3 സെന്‍റ് സ്ഥലത്തിൽ ഒന്നര സെന്റ് സഹോദരിക്ക് എഴുതിക്കൊടുത്തു. ഇതിൽ പ്രകോപിതനായ പ്രവീൺ മദ്യപിച്ചെത്തി അച്ഛനെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വീണ്ടും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

ശബരിമലയില്‍ ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച : പന്തിയില്‍ പക്ഷഭേതം കാട്ടിയതായി ഗുരുതര ആരോപണം

0
ശബരിമല : ശബരിമലയില്‍ നടന്ന ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പന്തിയില്‍...

റാന്നി പാലത്തിൽ നിന്ന് വയോധികൻ പമ്പായാറ്റിലേക്ക് ചാടി : തെരച്ചിൽ ഊർജ്ജിതം

0
റാന്നി : റാന്നി വലിയ പാലത്തിൽ നിന്നും വയോധികൻ പമ്പായാറ്റിലേക്ക് ചാടി....