ആർഎസ്എസ് – ബിജെപി ബന്ധമുള്ള ഇന്ത്യന്‍ വംശജരെ ഒ‍ഴിവാക്കി ബെെഡന്‍ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ആർഎസ്എസ്- ബിജെപി ബന്ധമുള്ള ഇന്ത്യന്‍ വംശജരെ തന്‍റെ ഭരണ സംഘത്തിൽ നിന്നും ഒഴിവാക്കി ബെെഡന്‍ ഭരണകൂടം. ബൈഡന്‍റെ പ്രചാരണ ടീമിന്‍റെ ഭാഗമായിരുന്ന സോണൽ ഷാ, അമിത് ജാനി, എന്നിവരെയാണ് പുറത്താക്കിയത്. ആർഎസ്എസ്- ബിജെപി ബന്ധം കാരണമാണ് ഇരുവരെയും പുറത്താക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയിൽ സജീവമായ ഇന്തോ-അമേരിക്കൻ സംഘടനകളാണ് ഇരുവരുടെയും ബന്ധം പുറത്തു കൊണ്ടുവന്നത്.

ബൈഡന്‍റെ യൂണിറ്റി ടാസ്ക് ഫോഴ്‌സിന്‍റെ ഭാഗമായിരുന്ന സൊണാൽ ഷാ ‘Overseas Friends of BJP-USA’ യുടെയും സംഘ് പരിവാർ പിന്തുണയോടെ നടത്തപ്പെടുന്ന ഏകൾ വിദ്യാലയയുടെ നേതാക്കളിൽ ഒരാളുടെ മകളാണ്. ജാനിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇരുവരെയും പുറത്താക്കുകയായിരുന്നു.
ബൈഡൻ ഭരണകൂടത്തിന്റെ ഭാഗമായ ഇരുപതോളം ഇന്ത്യൻ വംശജരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായപ്പോ‍ഴാണ് ഒ‍ഴിവാക്കലും ശ്രദ്ധിക്കപ്പെട്ടത്.

അതേസമയം ദേവയാനി ഖോബ്രഗഡെ കേസിൽ ഇടപെട്ട ഉസ്ര സിയാ, സിഎഎ, എൻആർസി വിരുദ്ധ സമരങ്ങളിൽ സജീവമായിരുന്ന സമീറ ഫാസിലി തുടങ്ങിയവരെ ബൈഡൻ തന്‍റെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. മതേതര ചായ്‌വുള്ള ഇൻഡോ അമേരിക്കൻ സംഘടനകളുടെ സമ്മർദം മൂലം ആർഎസ്എസ് – ബിജെപി ബന്ധമുള്ളവരെ ബൈഡൻ തന്‍റെ ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല തങ്ങളുടെ ഭരണകൂടം ആർഎസ്എസ് – ബിജെപി ബന്ധമുള്ളവരെ പുറത്തു നിർത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 19 ഇൻഡോ അമേരിക്കൻ സംഘടനകൾ ബൈഡന് കത്തെഴുതുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....