സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടുന്നു : കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ സീറ്റ് വിഭജനം വെല്ലുവിളി !

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം കൂടിയതോടെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ സീറ്റ് വിഭജനം വെല്ലുവിളിയാകും. ജോസ് കെ. മാണി വിഭാഗത്തില്‍ നിന്ന് നിരവധി നേതാക്കള്‍ ആണ് പാര്‍ട്ടി പിളര്‍ന്നതോടെ ജോസഫ് ഗ്രൂപ്പിനൊപ്പം എത്തിയത്. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍, ജോസഫ് എം. പുതുശ്ശേരി, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പില്‍ പിളര്‍പ്പിനുശേഷം ജോസഫ് ഗ്രൂപ്പിലേക്ക് എത്തിയ നേതാക്കളുടെ നിര ഈ പറഞ്ഞതില്‍ ഒതുങ്ങില്ല. ഇത് കൂടാതെ നേരത്തെ തന്നെ പി. ജെ. ജോസഫിനൊപ്പമുണ്ടായിരുന്നവരും. സീറ്റ് മോഹം പല നേതാക്കളും പി.ജെ. ജോസഫിനെ അറിയിച്ചു കഴിഞ്ഞു. പക്ഷേ അദ്ദേഹം മൗനത്തിലാണ്.

കഴിഞ്ഞ തവണ 15 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന് ഇത്തവണ ജോസഫ് ഗ്രൂപ്പ് ആയി മാറിയതോടെ അത്രയും സീറ്റ് നല്‍കില്ല എന്ന് ഉറപ്പാണ്. ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ തുടങ്ങിയ സീറ്റുകള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് വലിയ നീക്കമാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കിയിട്ടും ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ല എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഏതായാലും സീറ്റുകളില്‍ മോഹം കൂടുന്നതോടെ തര്‍ക്കങ്ങളും ഉണ്ടാകുമെന്ന് ഉറപ്പ്. ഇത് പി.ജെ. ജോസഫ് എങ്ങനെ പരിഹരിക്കും എന്നാണ് ഇനി കാണാനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...