ബന്ധം പുതുക്കണം ; യുക്രെയ്ൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യയുമായുളള ബന്ധം പഴയ രീതിയിൽ എത്തിക്കാൻ ശ്രമിക്കുമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദ്വിമിത്രോ കുലേബ. ഇന്ത്യയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി അദ്ദേഹം ചർച്ചകൾ നടത്തി. ഇന്ത്യയെയും യുക്രെയ്‌നെയും പരമ്പരാഗത സുഹൃത്തുക്കളെന്നാണ് ദ്വിമിത്രോ കുലേബ വിശേഷിപ്പിച്ചത്. റഷ്യയുമായുളള യുദ്ധത്തിന് പിന്നാലെയാണ് യുക്രെയ്‌നുമായുളള ഇന്ത്യയുടെ ബന്ധത്തിന് മങ്ങലേറ്റത്. റഷ്യൻ ക്രൂഡ് ഓയിലിന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ വാങ്ങാനുളള ഇന്ത്യയുടെ തീരുമാനമാണ് ബന്ധത്തിൽ വിളളൽ ഉണ്ടാക്കിയത്.

റഷ്യയ്‌ക്ക് മേൽ കടുത്ത നടപടിയെടുക്കാത്തതും യുക്രെയ്‌ന്റെ പരിഭവത്തിന് കാരണമായി. എന്നാൽ നയതന്ത്ര തലത്തിൽ നരേന്ദ്രമോദി സർക്കാർ നടത്തിയ ശക്തമായ ഇടപെടലാണ് യുക്രെയ്‌നെ വീണ്ടും ഇന്ത്യയുമായി അടുക്കാൻ പ്രേരിപ്പിച്ചത്. ദ്വിമിത്രോ കുലേബയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് എസ് ജയശങ്കർ പറഞ്ഞു. എല്ലാ മേഖലകളിലുമുളള സഹകരണം ശക്തമാക്കേണ്ടതാണ്. അത് പ്രാധാന്യത്തോടെ കാണുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരബന്ധം പഴയ തലത്തിലെത്തിക്കുകയാണ് അടിയന്തര ലക്ഷ്യമെന്നും ജയ്ശങ്കർ എക്‌സിലൂടെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...