അബ്ദുൽ റഹീമിന്റെ മോചനം ; അഭിഭാഷകന് നൽകാനുള്ള പ്രതിഫലം കേരളത്തിൽ നിന്ന് സൗദിയിലെത്തിക്കാൻ ധാരണയായി

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം. വാദിഭാഗം അഭിഭാഷകന് നൽകാനുള്ള പ്രതിഫലം കേരളത്തിൽ നിന്ന് സൗദിയിലെത്തിക്കാൻ ധാരണയായതായി റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകനാണ് പ്രതിഭാഗത്തോട് ഏഴര ലക്ഷം റിയാൽ അഥവാ 1 കോടി 66 ലക്ഷത്തോളം രൂപ പ്രതിഫലം ആവശ്യപ്പെട്ടത്. തുടർ നടപടിക്രമങ്ങളിലേക്ക് കടക്കാൻ പ്രതിഫലം കൈമാറണം എന്നായിരുന്നു നിർദേശം. ഈ തുക നാട്ടിൽ നിന്ന് അയക്കണമെന്ന് നാട്ടിലെ സഹായസമിതിയോട് റിയാദിലെ നിയമസഹായ സമിതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനമെടുക്കാൻ വൈകുന്നുണ്ടെന്നും അത് റഹീമിന്റെ മോചനം വൈകാൻ ഇടയാക്കുമെന്നും റിയാദിലെ സഹായസമിതി പ്രവർത്തകരാണ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. 34 കോടിക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലം കൂടി സൗദിയിലേക്കയക്കാൻ നാട്ടിലെ സഹായസമിതി തീരുമാനിച്ചു.

റിയാദിലെ നിയമ സഹായ സമിതി ഭാരവാഹികൾ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നു നാല് ദിവസം കൊണ്ട് ഫണ്ട് സൌദിയിൽ എത്തിക്കാനാകും എന്നാണ് പ്രതീക്ഷ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആക്കൌണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനാണ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ നിർദേശം. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൌണ്ടിൽ പണം എത്തിയാൽ ഇന്ത്യൻ എംബസി മരിച്ച സൌദി ബാലന്റെ കുടുംബത്തിന് പണം കൈമാറും. അതിന് മുമ്പ് ഗവർണറേറ്റിൽ വെച്ച് ഇരു കക്ഷികളും മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...