രോഗികൾക്ക് ആശ്വാസം, മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം ; കുടിശ്ശിക ഉടൻ നൽകാമെന്ന് സർക്കാർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മെഡിക്കൽ കോളേജിലെ മരുന്ന് വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം. കുടിശ്ശിക ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയെന്നും മരുന്ന് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്നും വിതരണക്കാർ അറിയിച്ചു. കുടിശ്ശിക ഇനത്തിലെ ഒരു കോടി രൂപ ഇന്ന് തന്നെ അനുവദിക്കും. കഴിഞ്ഞ വർഷത്തെ മുഴുവൻ കുടിശ്ശികയുടെ പകുതി ഈ മാസം 22ന് ലഭിക്കും. ഈ മാസം 31 നുള്ളിൽ 2023 ലെ മുഴുവൻ കുടിശ്ശികയും ലഭിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയതോടെയാണ് വിതരണക്കാർ മരുന്ന് നൽകാമെന്ന് സമ്മതിച്ചത്.

മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം പ്രതിസന്ധിയിലായിട്ട് ഒരാഴ്ചയിലേറെയായി. മരുന്നില്ലാതെ ഫാർമസി പൂട്ടിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നുമുണ്ടായില്ല. സർക്കാർ അനുകൂല നടപടി എടുക്കാത്തതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി വിതരണം മുടക്കാൻ വിതരണക്കാർ തീരുമാനിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ട് വിതരണക്കാരുടെ യോഗം വിളിച്ചു. ജീവൻ രക്ഷാ മരുന്ന് വിതരണക്കാരും സ്റ്റന്റ് വിതരണക്കാരും യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലാണ് കുടിശ്ശിക തുക വേഗത്തിൽ നൽകാൻ തീരുമാനമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...