മുട്ടാർ നീർച്ചാലിൽനിന്ന് കരക്കെടുത്ത മാലിന്യം നീക്കിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പന്തളം : മുട്ടാർ നീർച്ചാൽ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ചാലിൽനിന്ന് വാരി കരയിൽ ഇട്ടിരുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ക്ലീൻകേരള കമ്പനിവഴി നീക്കിത്തുടങ്ങി. കിലോയ്ക്ക് എട്ടുരൂപ നിരക്കിൽ ക്ലീൻകേരള കമ്പനിക്ക്‌ നൽകിയാണ് മാലിന്യം ചാലിന്റെ കരയിൽനിന്ന് നീക്കുന്നത്. നഗരസഭാ കൗൺസിൽകൂടി തീരുമാനമെടുത്തപ്രകാരമാണ് ഇതെന്ന് നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു.രമ്യ പറഞ്ഞു. ക്ലീൻകേരള കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാറിന്റെ നേതൃത്വത്തിലാണ് ഇത് നീക്കുന്നത്.
വലിയ ലോറിയിൽ കയറ്റി വേ ബ്രിഡ്ജിൽ തൂക്കിയാണ് ക്ലീൻകേരള കമ്പനിക്ക് വിൽക്കുന്നത്.

കമ്പനി നേരിട്ടെടുക്കുന്ന മാലിന്യം കമ്പനിയുടെ ഗോഡൗണുകളിലെത്തിച്ച് തരംതിരിച്ച് വൃത്തിയാക്കിയശേഷം സിമന്റ് ഫാക്ടറികൾക്ക് നൽകുകയേ മാർഗമുള്ളൂവെന്ന് ക്ലീൻകേരള കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ്കുമാർ പറഞ്ഞു. മാലിന്യം വാഹനത്തിൽ കയറ്റിക്കൊടുക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. മൂന്നാം തവണയാണ് മുട്ടാർ നീർച്ചാൽ വൃത്തിയാക്കാൻ നഗരസഭ മുന്നിട്ടിറങ്ങിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...