റംസിയുടെ മരണത്തില്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊട്ടിയത്തെ റംസിയുടെ മരണത്തില്‍ പോലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. കൊട്ടിയം, കണ്ണനല്ലൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലെ സിഐമാരുടെ നേതൃത്വത്തിലുള്ളതാണ് സംഘം. സൈബര്‍ സെല്‍ അംഗങ്ങളും രണ്ട് വനിതാ പോലീസുകാരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണറാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്.

കുടുംബാംഗങ്ങളുടെ പങ്ക് ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിക്കും. നിലവിലെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം.

അതേസമയം, പ്രതി ഹാരിസിനെ അന്വേഷണസംഘം 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. കഴിഞ്ഞ വ്യാഴാഴ്ചയാണ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...