ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ജൂൺ 30 വരെ സമയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ച ഡ്രൈവിങ് ലൈസൻസുകൾ പുതുക്കാൻ ജൂൺ മുപ്പത് വരെ സമയം. വാഹനത്തിൻറെ രജിസ്ട്രേഷൻ പുതുക്കാനും മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് രേഖ പുതുക്കാനും ഇത് ബാധകമാകും. ലോക്ക് ഡൌൺ മൂലം രേഖകൾ പുതുക്കാൻ ആളുകൾക്ക് കഴിയാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിയ്ക്കുന്നതിനെ തുടർന്നാണ് നടപടി.

അതേസമയം വാഹന ഇൻഷുറൻസ് പുതുക്കുന്നതിന് ഇളവുകൾ ഇല്ല. ഇൻഷുറൻസ് കാലാവധി തീർന്നവർ ഓൺലൈനിലൂടെ ഇത് പുതുക്കണം. ഏജൻറുമാർ, ഡീലർമാർ എന്നിവരെ വിളിച്ചും ഇതു ചെയ്യാം. വാഹന ഇൻഷുറൻസ് പുതുക്കിയിട്ടില്ല എങ്കിൽ അപകടങ്ങൾക്ക് ഇൻഷുറൻസ് ലഭിയ്ക്കില്ല എന്ന് ഓർക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....