രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ ഷാനിന്‍റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആര്‍എസ്‌എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് ബൈക്കുകള്‍ കണ്ടെത്തി. കേസില്‍ നാല് പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. എസ്ഡിപിഐ നേതാവ് കെഎസ് ഷാനിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച മണ്ണഞ്ചേരി പൊന്നാട് ഭാഗത്തു നിന്നാണ് പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന ബൈക്കുകള്‍ കണ്ടെത്തിയത്. ഇതിലൊരു ബൈക്ക് പ്രതികള്‍ ഉപയോഗിച്ചെന്ന് തന്നെയാണ് പോലീസ് നിഗമനം.

മൂന്ന് ദിവസമായിട്ടും ബൈക്ക് എടുക്കാന്‍ ആരും എത്താതിരുന്നതോടെയാണ് പ്രദേശവാസിയാണ് പോലീസിനെ വിവരമറിയിക്കുന്നത്. ബൈക്ക് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയുടെതാണെന്ന് കരുതിയെന്നും മൂന്ന് ദിവസമായി ബൈക്ക് ഇവിടെ തുടരുകയാണെന്നും നാട്ടുകാരന്‍ പറയുന്നു. പോലീസ് ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. ആര്‍എസ്‌എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഷാനിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതാണെന്നാണ് കരുതുന്നത്.

ആലപ്പുഴ രജിസ്റ്റര്‍ ചെയ്ത ബൈക്ക് ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്നാണ് വിവരം. മണ്ണഞ്ചേരി സ്വദേശിനി സുറുമി സുധീര്‍ എന്നയാളുടെ പേരിലുള്ള ബൈക്ക് ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് കൊണ്ടുപോയെന്നാണ് പോലീസ് കണ്ടെത്തല്‍. സുധീറിനെ ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്‌തേക്കും. താല്‍ക്കാലിക ആവശ്യത്തിനായി ഒരു സുഹൃത്ത് ബൈക്ക് വാങ്ങിയെന്ന് ഇയാള്‍ പ്രാഥമിക അന്വേഷണത്തില്‍ പറഞ്ഞുവെന്നും സൂചനയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....