പത്തനംതിട്ട : കോട്ടങ്ങൽ പഞ്ചായത്തിലെ തുണ്ടിയപ്പാറ – കാടിക്കാവ് റോഡ് പുതുക്കി പണിയണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡ് പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും പരാതി നൽകിയെങ്കിലും പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്ലിം ലീഗ് കോട്ടങ്ങൽ, ചുങ്കപ്പാറ യുണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുണ്ടിയപ്പാറയിൽ റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിക്കുകയും ധർണ്ണ നടത്തുകയും ചെയ്‌തു. കോട്ടങ്ങൽ പഞ്ചായത്തിന്റെ 5, 6-വാർഡുകൾ ചേർന്ന് കിടക്കുന്ന റോഡ് പൂർണ്ണമായി തകർന്ന് ഇരുചക്ര വാഹങ്ങൾക്ക് പോലും കടന്നു പോകുവാൻ പറ്റാത്ത അവസ്ഥയിലാണ്. കൂടാതെ കോട്ടങ്ങൽ പഞ്ചായത്തിലെ കുടുംബക്ഷേമ കേന്ദ്രത്തിൽ നൂറുകണക്കിന് രോഗികൾ കടന്നു പോകുന്നത് ഇത് വഴിയാണ്.
അഷറഫ് മൗലവി (മുസ്ലിം ലീഗ് യുണിറ്റ് പ്രസിഡന്റ് ചുങ്കപ്പാറ )അധ്യക്ഷത വഹിച്ചു. ധർണ്ണയുടെ ഉദ്ഘാടനം കെ എം മുഹമ്മദ് സലിം (മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ) നിർവഹിച്ചു. എം എസ് ഷാജഹാൻ, സകീർ ഹുസൈൻ, പി എം ആർ ഖാൻ, ഉനൈസ് ഊട്ടുകുളം, അസിസ് ചുങ്കപ്പാറ, അൻസിയ സി എ.അമ്പാട്ടുകുന്നേൽ, ഹുസൈനാർ റാവുത്തർ, ഇസ്മായിൽ ചീനിയിൽ, ഫിറോസ് വായ്‌പ്പൂര്, ഫൈസൽ കാച്ചാനി, ഷാജി ആ രി യാട്ട്, സലാം പള്ളിക്കൽ, ഷാജി കാച്ചാനി, നജീബ് ഞൊണ്ടി മാക്കൽ, എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























