Wednesday, December 6, 2023 2:28 pm

പ്രശസ്തനായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബെന്നി അജന്തയുടെ ഫോട്ടോ പ്രദര്‍ശനം പത്തനംതിട്ടയില്‍

പത്തനംതിട്ട : പ്രശസ്തനായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബെന്നി അജന്തയുടെ ഫോട്ടോ പ്രദര്‍ശനം പത്തനംതിട്ടയില്‍ ആരംഭിച്ചു. പ്രസ്സ് ക്ലബ്‌ ലൈബ്രറിയും പത്തനംതിട്ട വൈ.എം.സി.എയും സംയുക്തമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു.

ncs-up
asian
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍, ഓമല്ലൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, പത്തനംതിട്ട പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സജിത്ത് പരമേശ്വരന്‍, സെക്രട്ടറി എ ബിജു, പ്രസ്സ് ക്ലബ്‌ ലൈബ്രറി പ്രസിഡന്റ് ജി. വിശാഖൻ എന്നിവര്‍ പ്രസംഗിച്ചു. പത്തനംതിട്ട വൈ.എം.സി.എ ഹാളില്‍ ഇന്നും നാളെയും പ്രദര്‍ശനം ഉണ്ടായിരിക്കും.  രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രദര്‍ശനം. ഫോട്ടോ പ്രദർശനത്തോടനുബന്ധിച്ച് അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്‌, കര്‍ണ്ണാടക എന്നിവിടങ്ങളിലെ വനാന്തര്‍ഭാഗങ്ങളില്‍ നിന്നും പകര്‍ത്തിയ അറുപതോളം അപൂര്‍വ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

ഓമല്ലൂര്‍ വിളവിനാല്‍ അജന്ത ഗാര്‍ഡനില്‍ പരേതനായ വി.എം എബ്രഹാമിന്റെയും റോസിയമ്മ എബ്രഹാമിന്റെയും മകനാണ് ബെന്നി അജന്ത. ചെറുപ്പം മുതല്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുണ്ടായിരുന്ന ബെന്നി, പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലുള്ള പിതാവിന്റെ അജന്ത സ്റ്റുഡിയോയില്‍ നിന്നാണ് ഫോട്ടോഗ്രാഫി രംഗത്തേക്ക് കടന്നുവന്നത്. പത്തനംതിട്ട നഗരത്തില്‍ മൂന്നും കോന്നിയില്‍ ഒന്നും  സ്റ്റുഡിയോകള്‍ ബെന്നി നടത്തുന്നുണ്ട്. കഴിഞ്ഞ 36 വര്‍ഷമായി വെഡിംഗ് ഫോട്ടോഗ്രാഫറാണ് ബെന്നി. 20 വര്‍ഷത്തിലധികമായി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി രംഗത്തും പ്രവര്‍ത്തിക്കുന്നു. നിരവധി അവാര്‍ഡുകളും ബഹുമതികളും ബെന്നി അജന്തക്ക് ലഭിച്ചിട്ടുണ്ട്. റാന്നി വൃന്ദാവനം വടക്കേപറമ്പില്‍ വിനു ആണ് ഭാര്യ. സച്ചു, അച്ചു എന്നിവരാണ് മക്കള്‍. ഫോണ്‍ – ബെന്നി അജന്ത 94470 53238

.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

0
മലപ്പുറം : പുന്നയൂര്‍ക്കുളം അണ്ടത്തോട് ജി.എം.എല്‍.പി സ്‌കൂളില്‍ നിന്ന്...

പനികള്‍ക്കെതിരെ ജാഗ്രത ; ‘സ്വയം ചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

0
എറണാകുളം : പനി, ജലദോഷം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ...

സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

0
തിരുവനന്തപുരം : സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ...

ഉന്നതവിദ്യാഭ്യാസരം​​ഗം കാവിവത്കരിക്കുന്നുവെന്ന് ആരോപണം ; എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം

0
തിരുവനന്തപുരം : ഗവർണർക്കെതിരായി എസ്എഫ്ഐ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ്...