ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി രേണു രാജിനെ നിയമിച്ച്‌ ഉത്തരവായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ ജില്ലാ കളക്ടര്‍ ആയി രേണു രാജിനെ നിയമിച്ച്‌ ഉത്തരവായി. നിലവിലെ കളക്ടര്‍ എ.അലക്സാണ്ടര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് രേണു രാജിനെ നിയമിച്ചത്. നഗരകാര്യ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് ഡോ.രേണു രാജ് കളക്ടര്‍ സ്ഥാനത്തേക്കെത്തുന്നത്. ഈ മാസം 28നാണ് നിലവിലെ കളക്ടര്‍ എ.അലക്സാണ്ടര്‍ വിരമിക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നതിനാല്‍ തല്‍സ്ഥാനത്തിന്റെ ചുമതല മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ അതാത് വിഭാഗങ്ങളുടെ തലവന്‍മാര്‍ക്കാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

വനിതാ – ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെന്‍ഡര്‍ പാര്‍ക്ക് എന്നിവയുടെ ഡയറക്ടര്‍ ആയി ചുമതലയേറ്റിരുന്ന അദീല അബ്ദുല്ലയെ ഫിഷറീസ് ഡയറക്ടറായി നിയമിച്ചു. നിലവിലെ ഫിഷറീസ് ഡയറക്ടര്‍ ആര്‍.ഗിരിജ ഐ.എ.എസ് വിരമിക്കുന്ന ഒഴിവിലേക്കാണ് അദീല അബ്ദുല്ലയെ നിയമിച്ചത്. തൃശ്ശൂര്‍ ജില്ലാ വികസന കമ്മീഷണറായ അരുണ്‍ കെ.വിജയനെ നഗരകാര്യ ഡയറക്റായും സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഡയറക്ടര്‍ ഡോ.രേണു രാജ് ആലപ്പുഴ കളക്ടറായി ചുമതലയേറ്റെടുത്തതോടെയാണ് അരുണിനെ നഗരകാര്യ ഡയറക്ടറായി നിയമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....