മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കല്‍ മലങ്കരസുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നാളെ കോലഞ്ചേരിയില്‍ ചേരും

For full experience, Download our mobile application:
Get it on Google Play

കോലഞ്ചേരി : മെത്രാപ്പൊലീത്തമാരെ തിരഞ്ഞെടുക്കല്‍ മലങ്കരസുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നാളെ കോലഞ്ചേരിയില്‍ ചേരും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പളളിയോടനുബന്ധിച്ച്‌ ക്രമീകരിച്ചിരിക്കുന്ന ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറിലെ പ്രധാന വേദിയില്‍ പരിശുദ്ധ കാതോലിക്കാ ബാവ, മെത്രാപ്പൊലീത്തമാര്‍, സഭാസ്ഥാനികള്‍, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സമ്മേളിക്കും. നാലായിത്തോളം പ്രതിനിധികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തും. മാനേജിംഗ് കമ്മിറ്റി നല്‍കിയിരിക്കുന്ന 11 നാമനിര്‍ദ്ദേശങ്ങളില്‍ നിന്നാണ് ഏഴു പേരെ തെരഞ്ഞെടുക്കേണ്ടത്.

ഫാ.ഏബ്രഹാം തോമസ്, ഫാ.അലക്‌സാണ്ടര്‍ പി ഡാനിയേല്‍, ഫാ.എല്‍ദോസ് ഏലിയാസ്, റവ.കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ.ഡോ.റെജി ഗീവര്‍ഗീസ്, ഫാ.പി.സി തോമസ്, ഫാ.ഡോ.വര്‍ഗീസ് കെ ജോഷ്വാ, ഫാ.വര്‍ഗീസ് പി ഇടിച്ചാണ്ടി, ഫാ.വിനോദ് ജോര്‍ജ്, ഫാ.യാക്കോബ് തോമസ്, ഫാ.സഖറിയ നൈനാന്‍ ചിറത്തലാട്ട് എന്നിവരാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നവര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റു; പവർ സിസ്റ്റം തകരാറിലായി

0
ന്യൂഡൽഹി : യാത്രക്കാർ വിമാനത്തിൽ കയറി ടേക്ക് ഓഫിനായി കാത്തിരിക്കുമ്പോഴാണ് കൊൽക്കത്ത...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: ബി.എം.എസ് ജില്ലാ സമിതി പ്രതിഷേധിച്ചു

0
​പത്തനംതിട്ട: ഗവിയിൽ ഡ്യൂട്ടിക്കിടെ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഭാരതീയ...

ശബരിമല സ്വർണ്ണകൊള്ള ; ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം വേണം

0
പത്തനംതിട്ട: സ്വർണ കൊള്ളയുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് മെമ്പർ സന്തോഷിനെതിരെ അന്വേഷണം...