യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പരിശോധന ഒഴിവാക്കി

For full experience, Download our mobile application:
Get it on Google Play

ദുബൈ : ഇന്ത്യയിൽനിന്ന് യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാപിഡ് പി.സി.ആർ പരിശോധന ഒഴിവാക്കി. വിവിധ വിമാനക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ, ദുബൈ, ഷാർജ, റാസൽഖൈമ യാത്രക്കാർക്കായിരുന്നു ഇളവ്. എന്നാൽ അബൂദബിയിലേക്കും ഇളവുണ്ടായിരിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർക്കുലറിൽ അറിയിച്ചു. അബൂദബിയിലേക്ക് റാപിഡ് പരിശോധന നിർബന്ധമാണെന്ന നിബന്ധന ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദും വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കി.

യാത്രക്ക് നാലു മണിക്കൂറിനുള്ളിലെടുത്ത പരിശോധനഫലം വേണമെന്ന നിബന്ധനയാണ് ഒഴിവാക്കപ്പെട്ടത്. അതേസമയം, 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ വേണമെന്ന നിബന്ധനക്ക് മാറ്റമില്ല . യു.എ.ഇയിനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് പി.സി.ആർ പരിശോധന ഒഴിവാക്കിയിരുന്നു. എന്നാൽ ഇന്ത്യയിൽ വാക്സി നെടുത്തവർക്കു മാത്രമാണ് ഈ ഇളവ്. ഭൂരിപക്ഷം പ്രവാസികളും യു.എ.ഇയിൽ നിന്ന് വാക്സിനെടുത്തവരായതിനാൽ നല്ലൊരു ശതമാനത്തിനും ഈ തീരുമാനം ഗുണം ചെയ്യില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...

വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ

0
ഗാട്ട്കോപ്പർ: വീട്ടുജോലിക്കാരനും ബന്ധുക്കൾക്കും പണം നൽകി ഇഷ്ടമില്ലാതിരുന്ന മരുമകളെ കൊലപ്പെടുത്തി അമ്മായിയമ്മ....