കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ്ണ പരാജയം ; കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിയണമെന്നും അവര്‍ ആവശ്യപ്പെടുന്നു. നിയമസഭയില്‍ കേരളത്തിലെ പോലീസ് സംവിധാനത്തെ വാ തോരാതെ പ്രശംസിക്കുന്ന മുഖ്യമന്ത്രിയെ ഇന്നലെ നാം കണ്ടതാണ്. കോവളത്ത് പതിനാല് വയസ്സ് പ്രായമുള്ള വളര്‍ത്തുമകള്‍ കൊല്ലപ്പെട്ട കേസില്‍ പരാതിയുമായി ചെന്ന രക്ഷിതാക്കളെ ഭീഷണിയിലൂടെ പ്രതിയാക്കി മാറ്റിയ പോലീസിന്റെ “മികവ്” അദ്ദേഹം എവിടേയും സൂചിപ്പിച്ചു കണ്ടില്ലെന്നും പത്മജ വേണുഗോപാല്‍ അഭിപ്രായപ്പെടുന്നു.

സെക്ഷന്‍ 15 പ്രകാരം “കാപ്പ”ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ജോമോന്‍ വളരെ വേഗത്തില്‍ പുറത്ത് ഇറങ്ങിയതും ശേഷം ഒരു യുവാവിനെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് വലിച്ചെറിഞ്ഞതും അദ്ദേഹം നിരത്തിയ പ്രസ്താവനയില്‍ എവിടെയും പരാമര്‍ശിച്ച്‌ കണ്ടില്ല. “എന്തിനാണ് ഇവമ്മാരെയൊക്കെ സര്‍ക്കാര്‍ തുറന്നുവിടുന്നത്” എന്ന് തൊണ്ടപൊട്ടുമാറ് നിലവിളിച്ച ഷാനിന്റെ അമ്മയെ കേരളം മറന്നിട്ടില്ല. ഇനിയുമുണ്ട് കേരളത്തില്‍ ഉടനീളം ഇത്തരത്തില്‍ പോലീസ് സംവിധാനത്തിന്റെ “മികവ്” തെളിയിക്കുന്ന സംഭവങ്ങള്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇനിയെങ്കിലും ആഭ്യന്തര വകുപ്പ് ഉപേക്ഷിക്കണം. ആഭ്യന്തരം എന്നാല്‍ നിഷ്‌ക്രിയത്വം എന്നല്ല എന്ന് ഇനിയെങ്കിലും താങ്കള്‍ മനസ്സിലാക്കണമെന്നും പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

കഴിഞ്ഞ ആറു കൊല്ലം തുടര്‍ച്ചയായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന് പോലും സംരക്ഷണം നല്‍ക്കാന്‍ സാധിക്കാത്ത ഭരണസംവിധാനവും പോലീസ് സേനയുമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ഒരു കാലഘട്ടം കേരള ചരിത്രത്തില്‍ ആദ്യമാണ്. രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ ഉള്ളവരെ ഏത് വിധേനയും ഇല്ലാതാക്കുക എന്ന നയമാണ് സിപിഎമ്മും ആര്‍ എസ് എസും പിന്തുടരുന്നത്. പ്രതിസ്ഥാനത്ത് ആര്‍എസ്എസ് ആകുമ്പോള്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിക്കുന്ന സമീപനം ഏത് തരത്തില്‍ ആണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിച്ചതാണ്. തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ പാതാളത്തോളം ക്ഷമിച്ചു എന്നാണ് സിപിഎം നേതൃത്വം പറയുന്നത്. മറുഭാഗത്ത് ആര്‍എസ്എസ് ആകുമ്പോള്‍ കണ്ടുവരുന്ന “പാതാള ക്ഷമ” കേരളം പലതവണ കണ്ടതാണ്. കൊല്ലപ്പെട്ട ഹരിദാസ് നിങ്ങളില്‍ ഒരാളായിരുന്നു സഖാക്കളെ. നിങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ മുറുകെ പിടിച്ചവന്‍. ആ പരിഗണന എങ്കിലും അദ്ദേഹത്തിന് നല്‍കണം.

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ പൈശാചികമായി വെട്ടിക്കൊന്നു എന്ന വാര്‍ത്ത വേദനാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്നും പത്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഈ മാസം കേരളത്തില്‍ എത്ര ജീവനാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ഇല്ലാതായത്‌. പാര്‍ട്ടിയും വിശ്വാസപ്രമാണങ്ങളും ഏതുമായിക്കൊള്ളട്ടെ വിലപ്പെട്ടത് മനുഷ്യ ജീവന്‍ തന്നെയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലര്‍ച്ചെ രണ്ട് മണിക്ക് ജോലി തീര്‍ന്ന് മടങ്ങവെയാണ് ആക്രമണത്തിന് ഇരയാക്കപ്പെട്ടത്. സ്വന്തം വീട്ട് മുറ്റത്ത് വെച്ച്‌ പൈശാചികമായ രീതിയിലാണ് ഹരിദാസിനെ വെട്ടിനുറുക്കിയത്. ഹരിദാസ് ആര്‍എസ്‌എസില്‍ നിന്നും ഭീഷണി നേരിട്ടിരുന്നു എന്ന് വ്യക്തമാണ്. ഹരിദാസിനെ ഇല്ലാതാക്കിയവരെ ഉടന്‍ പിടികൂടണം. ഹരിദാസിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നു. വര്‍ധിച്ചു വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രതിരോധിക്കുന്നതിന് വേണ്ടി പോലീസ് നടപടി സ്വീകരിക്കണം. കേരളം മറ്റൊരു യു പിയായി മാറാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....