രേണുകാസ്വാമി കൊലക്കേസ് : കന്നഡ സൂപ്പര്‍ താരം ദര്‍ശന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

ബംഗലൂരു: രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയും നടിയുമായ പവിത്ര ഗൗഡ, മറ്റു പ്രതികളായ നാഗരാജു, അനു കുമാര്‍, ലക്ഷ്മണ്‍, ജഗദീഷ്, പ്രസാദ് റാവു എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടിയുടെ ബെഞ്ചാണ് ദര്‍ശന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്. ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയത്തിന് സമീപം പാലത്തിന് താഴെ ഉപേക്ഷിച്ചു എന്നാണ് കേസ്. ദര്‍ശന് അടുപ്പമുള്ള നടി പവിത്രഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശം അയച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനാണ് കൊല്ലപ്പെട്ട രേണുകാസ്വാമി. പുറം വേദനയെത്തുടര്‍ന്ന് നടുവിന് ശസ്ത്രക്രിയയ്ക്കായി ആറ് ആഴ്ചത്തേക്ക് ദര്‍ശന് ഒക്ടോബര്‍ 30 ന്, ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. നിലവില്‍ ജാമ്യത്തിലിറങ്ങിയ നടൻ ദർശൻ ആശുപത്രിയിൽ ചികിത്സയിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

2026 ലോകകപ്പ് താരം വോൾപാറ്റോ സിഡ്‌നിയിൽ കസ്റ്റഡിയിൽ

0
ഓസ്‌ട്രേലിയ : മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതിന് ഓസ്‌ട്രേലിയൻ ഫുട്‌ബോൾ താരം ക്രിസ്റ്റ്യൻ...

ഫുഡ് ഡെലിവറി രംഗത്തേക്ക് ഇനി ഫ്‌ളിപ്പ്കാർട്ടും

0
ന്യൂഡൽഹി: ഇ-കോമേഴ്‌സ് ഭീമന്മാരായ ഫ്‌ളിപ്പ്കാർട്ട് ഓൺലൈൻ ഫുഡ് ഡെലിവറി വിപണിയിലേക്ക്...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ.

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...