പത്തനംതിട്ട : കേരള നവോത്ഥാന ചരിത്രത്തിലെ അനശ്വരനായകനാണ് ചിറ്റേടത്ത് ചങ്കുപ്പിള്ള എന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ചിറ്റേടത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ചിറ്റേടത്ത് നറവാട്ടു വീട്ടില്‍ വെച്ച് നടന്ന വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി കോഴഞ്ചേരി മേലുകര ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ രക്തസാക്ഷി ശതാബ്ദി ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന ചരിത്രത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ചിറ്റേടത്ത് ചങ്കുപ്പിള്ളയ്ക്ക് ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണ്. സ്വാതന്ത്ര്യസമരസേനാനി മഹാത്മാഗാന്ധിജിയുടെ പ്രിയ ശിഷ്യന്‍ തിരുവിതാംകൂറിലെ ആദ്യ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ ശങ്കുപ്പിള്ളയാണ് സ്വന്തം തറവാട്ടില്‍ അയിത്തോച്ചാടനത്തിന്‍റെ ഭാഗമായി ആദ്യമായി അവര്‍ണ്ണരോട് ചേര്‍ന്ന് പന്തിഭോജനം നടത്തിയത്.
അദ്ദേഹം ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് തുറന്ന പാഠപുസ്തകമാണെന്നും കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ പകരം വെക്കാനാകാത്ത ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ജീവചരിത്രം പുതിയ തലമുറയ്ക്ക് പകരുന്ന കര്‍മ്മ പദ്ധതി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തയ്യാറാക്കുന്നതായും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്‍റ് ശങ്കര്‍ .ആര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ജെറി മാത്യു സാം മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് സെക്രട്ടറി കെ. രാജേഷ് കുമാര്‍, ചിറ്റേടത്ത് കുടുംബയോഗം പ്രസിഡന്‍റ്ആര്‍. ഗീത കൃഷ്ണന്‍, കുടുംബയോഗം കമ്മിറ്റിയംഗം ശശിധരന്‍ പിള്ള, എന്‍. ശ്രീകുമാര്‍, രമേശ് ജി. പുന്നക്കാട്, ജോമോന്‍ പുതുപ്പറമ്പില്‍, സത്യന്‍ നായര്‍ കീഴുകര, അശോക് തേട്ടോലില്‍, ശോഭന കുമാരി, അജിത് മണ്ണില്‍, പി.കെ. ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.