ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് വൻരീതിയിൽ വ്യക്തി വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട്. 1.75 കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങളാണ് ചോർന്നതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർബൈറ്റ്സിന്റെ റിപ്പോർട്ട് പറയുന്നു. ഹാക്കർ ഫോറങ്ങളിൽ ഇതിനകം പ്രചരിക്കുന്ന ചോർന്ന ഡാറ്റകളിൽ ഉപയോക്താക്കളുടെ പൂർണ്ണ പേരുകൾ, ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ലൊക്കേഷന്‍ തുടങ്ങി നിർണായകമായ എല്ലാ വിവരങ്ങളും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഡാർക്ക് വെബിലാണ് വിവരങ്ങൾ ലഭ്യമായത്. മാൽവെയർബൈറ്റ്സിന്റെ ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോർച്ച കണ്ടെത്തിയത്.

ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിംഗ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ഹാക്കർമാർ ചോർന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല. അക്കൗണ്ട് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താൻ ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള സുരക്ഷാ മെയിലുകൾ പരിശോധിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...