പാഠ്യപദ്ധതി പരിഷ്കരണം : ജനകീയ ചർച്ചയുടെ റിപ്പോർട്ട് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് മുന്നോടിയായി കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2022 നവംബർ 9-ന് സംഘടിപ്പിച്ച ജനകീയ ചർച്ചയുടെ റിപ്പോർട്ട് പഞ്ചായത്ത് വിദ്യാഭ്യാസസമിതി യോഗത്തിൽ സമർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സുനിൽ ആർ, എച്ച്.എം.ഇൻ ചാർജ് ശ്രീകുമാർ ആർ, എസ്.ആർ.ജി.കൺവീനർ പ്രമോദ് കുമാർ എന്നിവർ പഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി.നായർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സന്ധ്യ എസ്. അധ്യക്ഷത വഹിച്ച യോഗത്തിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കുന്നതിനായി ചർച്ചയ്ക്ക് വിധേയമാക്കിയ 26 ഫോക്കസ് മേഖലകളെ സംബന്ധിച്ചുള്ള അവലോകനം നടന്നു.

കോന്നി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്നുള്ള അധ്യാപകരാണ് ചർച്ചയിൽ പങ്കെടുത്തത്. വിദ്യാർത്ഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന സ്കൂൾതല ചർച്ചകൾ, ബ്ലോക്ക്തല അവലോകന യോഗം എന്നിവയെപ്പറ്റിയുള്ള ആലോചനയും യോഗത്തിൽ നടന്നു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ വി.നായർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ പി.എസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനി സാബു, സിന്ധു സന്തോഷ്, ജോസഫ് പി.വി., തുളസി മോഹൻ, പുഷ്പ ഉത്തമൻ, അർച്ചന ബാലൻ, ബി.ആർ.സി.ട്രെയിനർ ജയന്തി എസ്. എന്നിവർ പങ്കെടുത്തു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...