ലുഡോ കളിച്ച് പണം നഷ്ടപ്പെട്ട യുവതി സ്വയം പണയം വെച്ചതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ലുഡോ കളിച്ച് പണം നഷ്ടപ്പെട്ട യുവതി സ്വയം പണയം വെച്ചതായി റിപ്പോർട്ട്. വീട്ടുടമയോടാണ് യുവതി പന്തയം വെച്ചത്. പണം മുഴുവന്‍ തീർന്നതോടെ സ്വയം പണയം വെക്കുകയായിരുന്നു. ആ കളിയിലും യുവതി തോറ്റു. ഇതോടെയാണ് വിവരം ഭര്‍ത്താവിനെ അറിയിച്ചത്. രേണു എന്ന യുവതിയാണ് ലുഡോ കളിക്ക് അടിമപ്പെട്ട് സ്വയം പണയം വെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതാപ്ഗഢിലെ നഗർ കോട്‌വാലിയിലെ ദേവ്കാലി പ്രദേശത്താണ് സംഭവം. രാജസ്ഥാനിലെ ജയ്പൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് അയക്കുന്ന പണം ഉപയോഗിച്ചാണ് രേണു ഇത്രയും കാലം വീട്ടുടമസ്ഥനുമായി ചൂതാട്ടം നടത്തിയത്.

ലുഡോ ഗെയിമിന് അടിമയായിരുന്നു യുവതി. വീട്ടുടമസ്ഥനൊപ്പം അവൾ സ്ഥിരമായി ലുഡോ കളിക്കുമായിരുന്നു. ഒരു ദിവസം പന്തയത്തിൽ പണം മുഴുവൻ നഷ്ടപ്പെട്ടു. ഇതോടെ യുവതി സ്വയം പണയപ്പെടുത്തി. ആ മത്സരത്തിലും തോറ്റതോടെ യുവതി ഭർത്താവിനെ വിളിച്ച് സംഭവം മുഴുവൻ വിവരിച്ചു. ഭർത്താവ് പ്രതാപ്ഗഢിൽ എത്തി പോലീസിൽ പരാതി നൽകി. സംഭവം ഭർത്താവ് തന്നെയാണ് സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടത്. ഭർത്താവ് ദേവകാലിയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആറുമാസം മുമ്പ് ജയ്പൂരിൽ ജോലിക്ക് പോയ ഇയാൾ ജോലി ചെയ്ത് കിട്ടുന്ന പണം ഭാര്യക്ക് അയച്ചുകൊടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് വിരുദ്ധപ്രക്ഷോഭം : റാപ്പർ അറിവിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് പോലീസ്‌ ; പ്രതിഷേധിച്ച് ഉദയനിധി

0
ചെന്നൈ : നീറ്റ് പരീക്ഷയ്‌ക്കെതിരേ ചെന്നൈയിൽ നടന്ന അപ്രതീക്ഷിത പ്രതിഷേധത്തിനു പിന്നാലെ...

‘രാഹുൽ ​ഗാന്ധി വിദ്യാർഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’ ; വിമർശിച്ച് ധർമേന്ദ്ര പ്രധാൻ

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ...

സിജെപി പ്രതിഷേധത്തിന് പിന്തുണയേറുന്നു : പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി

0
ഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

ഇറാനു നേരെ പ്രഹരം തുടർന്ന് യുഎസ് : തുറമുഖങ്ങളിൽ ബോംബിട്ടു ; തിരിച്ചടിച്ച് ഇറാൻ

0
ദുബായ് : ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം...