യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗത്തിൽ 10,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

പാരിസ്: യൂറോപ്പിൽ ശക്തമായ ഉഷ്ണതരംഗത്തിൽ 10,000ത്തോളം പേർ മരിച്ചെന്ന് റിപ്പോർട്ട്. ജൂൺ അവസാന ആഴ്ചയിലെ പടിഞ്ഞാറൻ യൂറോപ്പിലെ കണക്കാണ് പുറത്തുവന്നത്. മരിച്ചവരിൽ ഭൂരിഭാഗവും 65 വയസിന് മുകളിലുള്ളവരാണ്. ചൂടിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങളുള്ള പ്രായമായവർ പെട്ടെന്ന് മരിച്ചെന്നും യൂറോപ്യൻ ഹെൽത്ത് നെറ്റ്‌വർക്കായ യൂറോമോമോയുടെ റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസിലും ബെൽജിയത്തിലുമാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയത്. ഫ്രാൻസ് , ബെൽജിയം എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയത്. ജൂൺ 22 മുതൽ 28 വരെ ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ അത്യുഷ്ണ തരംഗം അനുഭവപ്പെട്ടിരുന്നു. യൂറോപ്യൻ രാജ്യങ്ങളെ ചുട്ടുപൊള്ളിച്ച റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. അമിതമായ ചൂട് കാരണം സൂര്യഘാതം ഉണ്ടാകുന്നതും, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഗുരുതരമാകുന്നു. മരണസംഖ്യ ഉയരാനും ഇതാണ് പ്രധാന കാരണം.

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി മെയ്, ജൂൺ മാസങ്ങളിലുണ്ടായ ചൂടിൽ 2,700 പേർ മരിച്ചതായും ഇതിൽ 42 ശതമാനം മരണങ്ങൾക്കും കാരണം ആഗോളതാപനമാണെന്നും പഠനങ്ങൾ പറയുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടുത്ത ചൂടിനെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടുകയും സ്കൂളുകൾ അടച്ചിടുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...