ബെയ്ജിങ്: ചൈനയിൽ കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ഒടുവിൽ തുറന്നുസമ്മതിച്ച് രാജ്യം ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം. ചൈനീസ് ഉത്പന്നങ്ങളടെ ആവശ്യകതയിൽ വന്ന കുറവും ആഗോള സാഹചര്യങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി നേരിടാൻ സാമ്പത്തിക നയങ്ങളിൽ മാറ്റംവരുത്തിയേക്കും. ജൂലായിൽ നടക്കുന്ന പാർട്ടി പ്ലീനം ഇതിനെക്കുറിച്ച് ചർച്ചചെയ്യും. കഴിഞ്ഞ ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന പ്ലീനം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് വൈകിയതെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അധ്യക്ഷതയിൽ നടന്ന 24 അംഗ പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമർശമുണ്ടായതെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് ചൈന. കോവിഡ് മഹാമാരിയും റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയുമാണ് ചൈനയുടെ സാമ്പത്തികവളർച്ചയെ പിന്നോട്ടടിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.