മഴ നാശംവിതച്ച ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

ഹിമാചല്‍: മഴ നാശംവിതച്ച ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ സഹസ്രധാര, മാല്‍ദേവ്ത, ഡെറാഡൂണ്‍ അടക്കമുള്ള മേഖലകളിലാണ് നാശനഷ്ടത്തിന്റെ തോത് കൂടുതല്‍. മേഘവിസ്‌ഫോടനത്തിലും കനത്ത മഴയിലും 15 പേര്‍ മരിച്ചു. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 900 ലധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. വെള്ളത്തിനടിയിലായ ധരംപൂര്‍ പട്ടണത്തില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ ഒറ്റപ്പെട്ട മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. രണ്ടുദിവസം കൂടി മഴ തുടരുന്നതാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുkയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ പെയ്ത കനത്തമഴയില്‍ മൂന്നു പേര്‍ മരിക്കുകയും 120-ലധികം പേരെ ഒഴിപ്പിക്കുകയും ചെയ്തതായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 3 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, കൊങ്കണ്‍, ഗോവ, വടക്കന്‍ മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, സൗത്ത് സെന്‍ട്രല്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മിതമായതോ വളരെ കനത്തതോ ആയ മഴ മുന്നറിയിപ്പുണ്ട്. ഈ സമയത്ത്, കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് പ്രവചനം മറാഠാവാഡയിലെ എട്ടു ജില്ലകളില്‍ അഞ്ചിലും കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴ പെയ്തു. സെപ്റ്റംബര്‍ മാസങ്ങളില്‍ പെയ്ത കനത്ത മഴ സംസ്ഥാനത്തെ 30 ജില്ലകളില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. കനത്ത മഴയ്ക്ക് ശേഷം ചില ജില്ലകളിലെ പഞ്ചനാമ പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...