ടോമും ജെറിയും രക്ഷിച്ചു ; പ്രതികളെ കുടുക്കിയത് ഡൗണ്‍ലോഡ് ചെയ്ത കാര്‍ട്ടൂണെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവായത് കാർട്ടൂൺ. പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത് ടോം ആന്റ് ജെറി കാർട്ടൂണെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ. കുട്ടിയെ തട്ടിക്കൊണ്ടു പോയി ഒരു വീട്ടിൽ പാർപ്പിച്ച സമയത്ത് കുട്ടി കരഞ്ഞപ്പോൾ ടാബിൽ കാർട്ടൂൺ കാണിച്ചു എന്ന് കുട്ടി മൊഴി നൽകിയിരുന്നു. പ്രതികളെ പിടികൂടുന്ന സമയത്ത് മൂന്നാം പ്രതി അനുപമയുടെ കൈവശം ഈ ടാബുണ്ടായിരുന്നു. ആദ്യം കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയതിനെ തുടർന്ന് ഈ ടാബ് പോലീസ് പരിശോധിച്ചിരുന്നു. ടാബിൽ കാർട്ടൂൺ വീഡിയോകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടായിരുന്നു. അതുപോലെ സെർച്ച് ഹിസ്റ്ററി പരിശോധിക്കുകയും.

കുഞ്ഞിനെ കാണിക്കാനല്ലേ കാർട്ടൂൺ എന്ന് ചോദിച്ചപ്പോൾ ഒടുവിൽ അനുപമ സമ്മതിക്കുകയായിരുന്നു. കുട്ടിക്ക് വേണ്ടിയാണ് ഇവ ഡൗൺലോഡ് ചെയ്തതെന്നും കുട്ടി രാത്രി മുഴുവൻ കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ വേണ്ടി കാർട്ടൂൺ കാണിച്ചു എന്നും അനുപമ മൊഴി നൽകി. ഈ ടാബ് ഇപ്പോൾ ഫോറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. യൂട്യൂബിൽ നിന്നും മികച്ച വരുമാനമുണ്ടായിരുന്ന അനുപമയുടെ വരുമാനം നിലക്കുന്നത് കഴിഞ്ഞ ജൂലൈയിലാണ്. കോപ്പിറൈറ്റ് ഇഷ്യൂവിനെ തുടർന്നാണ് ഈ പ്രശ്നമുണ്ടാകുന്നത്. പിന്നീട് 3 മാസത്തിന് ശേഷം ഇത് തിരികെ വരുമെന്നും അറിയിപ്പുണ്ടായിരുന്നു. അഞ്ച് ലക്ഷം വരെ വരുമാനം ലഭിച്ചിരുന്ന പെൺകുട്ടി ഇത് നിലച്ചതോടെ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്നും എഡിജിപി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...