മതം മാറിയവർക്ക് പിന്നോക്ക സംവരണ അനുകൂല്യങ്ങളില്ല : ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഇസ്ലാം മതം സ്വീകരിച്ചയാൾക്ക് പിന്നാക്ക സംവരണത്തിന്റെ ആനുകൂല്യത്തിന് അർഹതയുണ്ടാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേകാനുമതി ഹർജി നൽകി. നിലവിൽ സംവരാണാനുകൂല്യം ലഭിക്കുന്നയാൾക്ക് മതപരിവർത്തനത്തിന്റെ പേരിൽ അത് നിഷേധിക്കാൻ പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഹിന്ദുമതത്തിൽ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ചയാൾക്ക് താൻ മുസ്ലിമാണെന്നു മാത്രമേ അവകാശപ്പെടാനാകൂ എന്നും പിന്നാക്ക സംവരണാനുകൂല്യത്തിന് അർഹതയുണ്ടാവില്ലെന്നുമാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് പി.ബി. ബാലാജിയുമടങ്ങുന്ന ബെഞ്ച് കഴിഞ്ഞമാസം വിധിച്ചത്.

പിന്നാക്ക, അതി പിന്നാക്ക, പട്ടിക വിഭാഗങ്ങളിൽനിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് പിന്നാക്ക മുസ്ലിം വിഭാത്തിൽപ്പെടുത്തി 3.5 ശതമാനം സംവരണം നൽകിക്കൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോടതിവിധി. ഹിന്ദുവായി ജനിച്ച പരമശിവം എന്നയാൾ സമീർ അഹമ്മദ് എന്ന പേരിൽ ഇസ്ലാം മതം സ്വീകരിച്ച ശേഷം ലെബ്ബായി വിഭാഗത്തിൽപ്പെടുത്തി പിന്നാക്ക സർട്ടിഫിക്കറ്റ് നൽകാൻ അപേക്ഷ നൽകി. ഇത് നിഷേധിച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്. മുസ്ലിം, ക്രിസ്ത്യൻ മതങ്ങളിൽ ഹിന്ദുമതത്തിലേതുപോലെ ജാതി ശ്രേണിയില്ലെന്നാണ് കരുതപ്പെടുന്നതെന്നും അതുകൊണ്ടുതന്നെ മതം മാറുന്നയാൾക്ക് താൻ പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെടാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകണമെന്ന് വിവിധ സംഘടനകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...