ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ പണമിടപാടുകാരിൽ ഒന്നായ ബജാജ് ഫിനാന്‍സിനെതിരെ നടപടിയുമായി റിസര്‍വ് ബാങ്ക്. ബജാജ് ഫിനാന്‍സിന്റെ രണ്ട് വായ്പാ ഉല്‍പ്പന്നങ്ങളായ ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയെ വായ്പ നൽകുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ആർബിഐയുടെ ഡിജിറ്റൽ വായ്പാ മാർഗ്ഗനിർദ്ദേശങ്ങളുടെ നിലവിലുള്ള വ്യവസ്ഥകൾ കമ്പനി പാലിക്കാത്തതിനാൽ പുതിയ വായ്പകളുടെ അനുമതിയും വിതരണവും താൽക്കാലികമായി നിർത്തിവെക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ബിഐ നിർദേശമനുസരിച്ച് വായ്പാ കരാറുമായി മുന്നോട്ട് പോകുന്നതിനായി ഉപയോക്താവിന് ഒരു സ്റ്റാന്‍ഡേര്‍ഡ് കീ ഫാക്റ്റ് സ്റ്റേറ്റ്‌മെന്റ് നൽകേണ്ടതുണ്ട്. വായ്പയുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടെ വാര്‍ഷിക ശതമാനം നിരക്ക്, കാലയളവ്, റിക്കവറിയുടെ നിബന്ധനകളും വ്യവസ്ഥകളും, പരാതിയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയുണ്ടാകും. ഇത് തങ്ങളുടെ വായ്പക്കാർക്ക് ആർബിഐ നൽകിയിട്ടില്ല.

കഴിഞ്ഞ വർഷം നടപ്പിലാക്കിയ സെൻട്രൽ ബാങ്കിന്റെ ലെൻഡിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കടം കൊടുക്കുന്നയാൾ വായ്പയുമായി ബന്ധപ്പെട്ട എല്ലാ ഫീസും ചാർജുകളെയും കുറിച്ച് മുൻകൂറായി കടം വാങ്ങുന്നവരെ അറിയിക്കണം. ഇഎംഐ മുടങ്ങുമ്പോൾ  വീണ്ടെടുക്കൽ രീതികൾ എങ്ങനെയെന്ന് വിശദീകരിക്കുകയും വേണം. ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് എന്നിവയ്ക്കായി ഈ കാര്യങ്ങൾ ബജാജ് ഫിനാൻസ് നൽകിയിട്ടില്ല. ഡിജിറ്റൽ വായ്പകളുമായി ബന്ധപ്പെട്ട ചാർജുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാത്തത് ഉൾപ്പെടെ അന്യായമായ ഡിജിറ്റൽ വായ്പാ രീതികളെക്കുറിച്ചുള്ള പരാതികളെ  തുടർന്നാണ് ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചത്. ആർബിഐയുടെ വിലക്കിനെ തുടർന്ന്  പുതിയ വായ്പകളുടെ അനുമതിയും വിതരണവും താൽക്കാലികമായി നിർത്തിവെയ്ക്കുകയാണെന്ന് ബജാജ് ഫിനാൻസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...