കെപിസിസി തലത്തിലും അഴിച്ചുപണി ; സണ്ണി ജോസഫ് മന്ത്രിയാകുന്നതോടെ പുതിയ അധ്യക്ഷൻ വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെ കെപിസിസിയിലും വലിയൊരു അഴിച്ചുപണിക്ക് കോൺഗ്രസ്. സണ്ണി ജോസഫ് മന്ത്രിസഭയിൽ എത്തുന്നതോടെ കെപിസിസിക്ക് പുതിയൊരു പകരക്കാരൻ എത്തും എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മന്ത്രിസഭാ രൂപീകരണത്തിന് ശേഷമായിരിക്കും ഈ പുനസംഘടന ഉണ്ടാവുക. കെപിസിസി അധ്യക്ഷ പദവിയിൽ മാത്രമല്ല ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷിയാസ്, പ്രവീൺ തുടങ്ങിയ ഡിസിസി അധ്യക്ഷന്മാർക്ക് പകരം പുതിയ ആളുകളെ നിയോഗിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. എംഎൽഎമാരായവർ സംഘടനാ പദവികളിൽ തുടരേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്.

പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോൾ സർക്കാരിലെ പ്രധാന പദവികളായ മുഖ്യമന്ത്രി, ധനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ ആരാണെന്ന് കൂടി പരിഗണിച്ചായിരിക്കും സന്തുലിതമായ ഒരു തീരുമാനമെടുക്കുക. ഇക്കാര്യത്തിൽ സണ്ണി ജോസഫിന്റെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...