യാത്ര ചെയ്യാന്‍ ബസ്സില്ല ; വലഞ്ഞ് കുറവൻകുഴി നിവാസികള്‍

For full experience, Download our mobile application:
Get it on Google Play

വള്ളിക്കാല : വള്ളിക്കാല, കുറവൻകുഴി, ആൽമാവ് ജങ്ഷൻ, കുളത്തുങ്കൽ ജങ്ഷൻ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തിക്കൊണ്ടിരുന്ന ഏക സ്വകാര്യബസ് നിർത്തിയതോടെ ബുദ്ധിമുട്ടിലായത് നാട്ടുകാരാണ്. സ്കൂൾ, കോളേജ് വിദ്യാർഥികൾ, സർക്കാർ സ്വകാര്യ മേഖലയിലെ ജീവനക്കാർ തുടങ്ങി നിരവധിപേർ ഈ സർവീസിനെ ആശ്രയിച്ചിരുന്നു. ഇപ്പോള്‍ സമയത്ത് സ്കൂളില്‍ എത്താന്‍ പോലും പറ്റുന്നില്ലെന്നാണ്  വിദ്യാര്‍ഥികള്‍ പറയുന്നത്. ഈ പ്രദേശങ്ങളിലുള്ളവർ ചികിത്സക്കായി കോഴഞ്ചേരിയിലുള്ള ജില്ലാ ഗവ. ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ബസ് പെട്ടെന്ന് നിര്‍ത്തിയത് ആശുപത്രിയിലേക്ക് പോകേണ്ട രോഗികളെയും വലച്ചിരിക്കുകയാണ് ഇപ്പോള്‍.

ദിവസേന രണ്ട് ട്രിപ്പാണ് ബസ് നടത്തിയിരുന്നത്. ഈ ഭാഗത്തുള്ളവർക്ക് കോഴഞ്ചേരിക്ക് പോകണമെങ്കിൽ മൂന്ന് കിലോമീറ്റർ നടന്ന് പുല്ലാട് ജംഗ്ഷനില്‍ എത്തണം. വള്ളിക്കാലായിലും തെള്ളിയൂരുമുള്ളവർക്ക് വെണ്ണിക്കുളം പോകണമെങ്കിലും മൂന്നു കിലോമീറ്റർ ദൂരം നടന്ന് വെള്ളാറയിലും എത്തണം. വിദ്യാർഥികൾ ഉൾപ്പെടെയുള്ള ആളുകൾ  ഇപ്പോള്‍ വള്ളിക്കാല, കുറവൻകുഴി പ്രദേശങ്ങളിൽ നിന്ന് നടന്നുവന്നാണ് ബസ് കയറുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാവിന്റെ മരണത്തിൽ ദുരൂഹത : മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

0
കണ്ണൂർ : ബെംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പരാതിയുയർന്നതോടെ...

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; അറസ്റ്റിലായ പ്രതികളുടെ കൂടുതൽ മൊഴി ഇന്ന് രേഖപ്പെടുത്തും

0
ഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി. അറസ്റ്റിലായ പ്രതികളുടെ...

കണ്ണൂരിൽ പതിനാറുകാരിയെ ഒരുമാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചു ; പ്രതി പിടിയിൽ

0
കൊളവല്ലൂർ : ചേവായൂർ സ്വദേശിനിയായ 16-കാരിയെ ഒരുമാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച...

ഗതാഗതമന്ത്രി സഞ്ചരിച്ച വാഹനത്തിന് ഏഴ് ചലാൻ കുടിശ്ശിക ; പുകപരിശോധനാ സർട്ടിഫിക്കറ്റുമില്ല

0
കാസർഗോഡ് : ഗതാഗതമന്ത്രി സി.പി. ജോൺ കാസർഗോഡെത്തിയപ്പോൾ ഉപയോഗിച്ച ഔദ്യോഗികവാഹനത്തിന് പുകപരിശോധനാ...