മല്ലപ്പള്ളി : ശ്രീകൃഷ്ണവിലാസം പൊതുചന്തയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാത്ത് താലൂക്ക് നിവാസികൾ. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും താലൂക്കിലെ പ്രധാനപ്പെട്ട ചന്തയാണ് ശ്രീകൃഷ്ണവിലാസം പൊതുചന്ത. ചന്തയോടു ചേർന്നു നേരത്തെയുണ്ടായിരുന്ന മാലിന്യസംസ്കരണപ്ലാന്റിന്റെ പുകക്കുഴൽ 10 വർഷംമുൻപ് ഒടിഞ്ഞുവീണ് മേൽക്കൂരയുടെ കുറേഭാഗങ്ങൾ തകർന്നിരുന്നു. അന്ന് ആസ്ബസ്റ്റോസ് ഷീറ്റുകൾക്കും ഇതുറപ്പിച്ചിരുന്ന ഇരുമ്പുഗർഡറുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇത് നന്നാക്കുന്നതിനുള്ള നടപടിയില്ലാതിരുന്നതുമൂലം മറ്റിടങ്ങളിലേക്കുകൂടി തകർച്ച വ്യാപിച്ചു.
കൂടുതൽ ആസ്ബസ്റ്റോസ്ഷീറ്റുകൾ ഇല്ലാതായി. ഷീറ്റുകളില്ലാത്ത ഭാഗങ്ങളിൽ മഴയും വെയിലുമേറ്റ് ഇരുമ്പു ഗർഡറുകളിൽ തുരുമ്പെടുത്തിട്ടുണ്ട്. ഇതു മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചാൽ മേൽക്കൂര മുഴുവനും നിലംപതിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഷെഡിനകം പൂർണമായും വ്യാപാരം നടത്തിയിട്ട് നാളുകൾ കഴിഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2010-11 പദ്ധതിയിൽ 15ലക്ഷം രൂപ വിനിയോഗിച്ച് 2012സെപ്റ്റംബറിനാണ് സാധന വിപണന സ്റ്റാളുകളുടെ ഷെഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഡിസംബർ 21ന് ഉദ്ഘാടനവും നടത്തി. പിന്നീട് അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. തറയിൽ നിരത്തിയിട്ടുള്ള ടൈലുകൾക്കും മിക്കയിടങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാധനങ്ങൾ വെയ്ക്കുന്നതിനു കോൺക്രീറ്റിൽ നിർമ്മിച്ചിട്ടുള്ള മേശകളും നാശത്തിന്റെ പാതയിലാണ്. ഭിത്തികളിലും മറ്റും പെയിന്റിംഗും ഇളകിക്കഴിഞ്ഞു. ചന്തയിലേക്കുള്ള റോഡും തകർച്ചയുടെ പാതയിലാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























