ഗൾഫിൽ ലീ​ഗ് നേതാക്കളെ തടഞ്ഞ സംഭവം ; കെഎംസിസി നേതാക്കൾക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുസ്ലിം ലീ​ഗ് നേതാവ് പിഎംഎ സലാം അടക്കമുളള നേതാക്കളെ തടഞ്ഞു വെച്ച സംഭവത്തിൽ കുവൈറ്റ് കെ.എം.സി.സിയിലെ 11 നേതാക്കളെ സസ്പെൻഡ് ചെയ്തു. കുവൈറ്റ് സിറ്റിയിൽ നടന്ന യോഗത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് നടപടി. കുവൈറ്റ് കെ.എം.സി.സി ജന. സെക്രട്ടറി ആയിരുന്ന ഷറഫുദ്ദീൻ കണ്ണോത്ത് അടക്കമുള്ളവർക്കെതിരെയാണ് ലീഗ് നേതൃത്വം നടപടി എടുത്തത്. ഗുരുതരമായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. മെയ് 31നായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഘടന തര്‍ക്കത്തെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു പി.എം.എ സലാം, അബ്ദുറഹിമാന്‍ രണ്ടത്താണി, ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നീ മുതിര്‍ന്ന ലീഗ് നേതാക്കള്‍.

യോഗം ആരംഭിച്ചതോടെ കുവൈത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷറഫൂദ്ധീന്‍ കണ്ണെത്തിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം കെ.എം.സി.സി.പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. പി.എം.എ സലാമിന്റെ ഉദ്ഘാടന പ്രസംഗത്തിനിടയിലായിരുന്നു സംഭവം. ഇതെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ യോഗത്തില്‍ നിന്നും പുറത്തേക്ക് പോകണമെന്ന് പി.എം.എ സലാം അഭ്യര്‍ത്ഥിച്ചെങ്കിലും ഇരച്ചു കയറിയ വിഭാഗം നിരസിക്കുകയും ഹാളില്‍ തുടരുകയും ചെയ്തു. ഇതോടെ തെരഞ്ഞെടുപ്പ് നടത്താനാവാതെ യോഗം നിര്‍ത്തി വയ്ക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) പന്തളം ഏരിയ കൺവെൻഷൻ : പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
പന്തളം : നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.റ്റി.യു) പന്തളം ഏരിയ കൺവെൻഷൻ...

അടൂര്‍ നെല്ലിമൂട്ടില്‍പടി – കോട്ടമുകള്‍ കനാല്‍ റോഡില്‍ മനുഷ്യ വിസര്‍ജ്യം തള്ളുന്നു

0
അടൂര്‍ : അടൂര്‍ നഗരസഭയില്‍ ഉള്‍പ്പെടുന്ന നെല്ലിമൂട്ടില്‍പടി - കോട്ടമുകള്‍ കനാല്‍...

നവകേരള യാത്രയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറി ; എഡിജിപിക്ക് വിശദീകരണ നോട്ടീസ് നൽകാനൊരുങ്ങി ഡിജിപി

0
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ച...

മൺറോത്തുരുത്തിൽ ദുരൂഹ സാഹചര്യത്തിൽ മനുഷ്യന്റെ തലയോട്ടി ; പോലീസ് അന്വേഷണം

0
കൊല്ലം : മൺറോത്തുരുത്ത് പേഴുംതുരുത്തിൽ , വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി....