അപൂർവ്വയിനം മത്സ്യത്തെ കണ്ടതിന്‍റെ കൗതുകത്തില്‍ പത്തനംതിട്ട വെട്ടൂർ നിവാസികൾ

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : അപൂർവ്വയിനം മത്സ്യത്തെ കണ്ടതിന്‍റെ കൗതുകത്തിലാണ് പത്തനംതിട്ട വെട്ടൂർ നിവാസികൾ. ക്ഷേത്രകിണറ്റിൽ നിന്ന് ശേഖരിച്ച പൈപ്പ് വെള്ളത്തിലാണ് ഭൂഗർഭമത്സ്യത്തെ കണ്ടത്. പഠനസാധ്യത മുൻനിർത്തി ഫിഷറീസ് വകുപ്പ് മത്സ്യത്തെ കൊണ്ടുപോയി.  പൈപ്പ് വെള്ളത്തിലൂടെ കിട്ടിയ ഉടൻ ഭൂഗർഭ മീനിനെ കരുതലോടെ പാത്രത്തിലേക്ക് മാറ്റുകയായിരുന്നു. കണ്ണുകളില്ലാത്ത ഈ മത്സ്യം ശുദ്ധജലത്തില്‍ മാത്രമെ വളരുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറഞ്ഞതെന്നും നാലു ദിവസമായി മറ്റു ഭക്ഷണങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും നാട്ടുകാര്‍ക്കെല്ലാം മത്സ്യത്തെക്കുറിച്ച് അറിഞ്ഞ് കൗതുകമായെന്നും ആയിരവില്ലൻ ക്ഷേത്ര പ്രസിഡന്‍റ് ബാബുകുട്ടൻ പറഞ്ഞു. അക്വേറിയത്തില്‍ വളരുന്ന മറ്റു മീനുകള്‍ക്ക് കൊടുക്കുന്ന ഭക്ഷണങ്ങള്‍ കൊടുക്കാനും പാടില്ല. നാലു ദിവസമായി ഒന്നും കഴിച്ചില്ലെങ്കിലും യാതൊരു കുഴപ്പവുമില്ലെന്നും ബാബുകുട്ടൻ പറഞ്ഞു. കടും ചുവപ്പ് നിറം, ഭൂമിയുടെ ഉള്ളറകളിലാണ് വാസം. കുറഞ്ഞവായുവിലും ജീവിക്കാൻ കഴിയും എന്നിങ്ങനെ ഒരുപാട് പ്രത്യേകതകളുള്ള മത്സ്യമാണിത്. ഫിഷറീസ് വകുപ്പിന് മത്സ്യത്തെ നാട്ടുകാർ കൈമാറി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...