തിരുവല്ല : കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ പെരിങ്ങരയില്‍ ഭീതി വിതയ്ക്കുന്നു. പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കുഞ്ഞുങ്ങള്‍ അടങ്ങുന്ന 15 ഓളം കാട്ടുപന്നികളെ സമീപവാസികള്‍ കണ്ടത്. പടക്കം പൊട്ടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ ഇവ ചിതറിയോടി. ആറോളം പന്നികള്‍ സമീപത്തെ പുരയിടത്തില്‍ തന്നെ തങ്ങുകയാണ്. രാത്രി ഏറെ വൈകിയും സമീപവാസികള്‍ നടത്തിയ തെരച്ചിലില്‍ ഏതാനും പന്നികളെ കണ്ടെത്താനായി. സമീപവാസികളില്‍ ഒരാള്‍ ഇവയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ബാക്കിയുള്ള പന്നിക്കൂട്ടം പഞ്ചായത്തിന് മുന്‍വശത്തുള്ള കാടുപിടിച്ച പുരയിടത്തിലേക്ക് രക്ഷപെട്ടു. കാട്ടുപന്നികളുടെ ആക്രമണ ഭീതിയിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രദേശവാസികള്‍. പന്നിക്കൂട്ടം കൃഷി നശിപ്പിക്കും എന്ന രീതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവയെ കണ്ടെത്തി പിടികൂടുന്നതിനുള്ള നടപടികള്‍ വനംവകുപ്പ് അധികൃതര്‍ അടിയന്തിരമായി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























