കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : സിപിഎമ്മില്‍ രാജി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പതട്ടിപ്പുമായി ബന്ധപ്പെട്ട്​ സി.പി.എമ്മില്‍ രാജി. മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, ബ്രാഞ്ച് അംഗം കെ.ഐ. പ്രഭാകരന്‍ എന്നിവരാണ് ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. തട്ടിപ്പില്‍ പാര്‍ട്ടിതലത്തില്‍ നേരത്തേ കൃത്യമായി നടപടി എടുത്തില്ലെന്നു പറഞ്ഞ്​ ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പറഞ്ഞു.

പാര്‍ട്ടി തലത്തിലുള്ള നടപടി താഴെത്തട്ടില്‍ മാത്രമാണെന്നും തട്ടിപ്പ് നടന്നത് നേതാക്കളുടെ അറിവോടെയാണെന്നും ആരോപണം ശക്തമായതിനിടയിലാണ് പ്രാദേശിക തലത്തില്‍ രാജി. വിവിധ ബ്രാഞ്ച് കമ്മിറ്റികളില്‍നിന്ന് കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് സൂചന. ഇതിനകം പത്തിലധികം പേര്‍ നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതായി പറയുന്നു.

ഇതിനിടെ കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്​റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി രംഗത്തെത്തി. അറസ്​റ്റിലായ മൂന്നുപേരെ ഉടന്‍ കസ്​റ്റഡിയില്‍ വാങ്ങാനാണ് നീക്കം. ഇതിനായി ഇ.ഡി കോടതിയില്‍ ഉടന്‍ അപേക്ഷ സമര്‍പ്പിക്കും. ബിനാമി ഇടപാടുകള്‍, വിദേശപണം കടത്ത് തുടങ്ങിയവയാണ് ഇ.ഡി അന്വേഷിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...